Search


ന്യൂയോർക്ക് : ചർച്ച് ഗോഡ് ന്യൂയോർക്ക് ഡിസ്ട്രിക്ട് ഓവർസിയറും എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനുമായ പാസ്റ്റർ കുര്യൻ ജോർജ് നവംബർ 15 പുലർച്ചെ (ഇൻഡ്യൻ സമയം) മംഗലാപുരത്തു വെച്ച് ഉണ്ടായ കാർ അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്നവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി അറിയുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് .



എറണാകുളം: കളമശ്ശേരി ഫെയ്ത്ത് സിറ്റി സഭയുടെ സ്ഥാപകൻ പാസ്റ്റർ പി. ആർ. ബേബി (70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങൾക്ക് മുൻപേ അത്താഴം കഴിക്കുന്നതിനിടെ ശ്വാസ തടസ്സം ഉണ്ടായി കുഴഞ്ഞു വീണതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ ആയിരുന്നു. നവംബർ 2 നു (ഇൻഡ്യൻ സമയം നവംബർ 3 രാവിലെ 6:53) അമേരിക്കയിലെ പോർട്ട്ലൻഡ് പ്രോവിഡൻസ് സെന്റ് വിൻസന്റ് മെഡിക്കൽ സെന്ററിൽ വെച്ചാണു മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ പിന്നീട്.

ഭാര്യ: ഗ്രേസി ബേബി.

മക്കൾ: ജിബി, ജിബു

Updated: Nov 20


പുനലൂർ: പുനലൂർ ഇടമൺ മുരുപ്പേൽ കുടുംബാംഗവും, ഇടമൺ ചർച്ച് ഓഫ് ഗോഡ് സഹശുശ്രൂഷകനും ആയിരുന്ന വർഗ്ഗീസ് മുരുപ്പേൽ ജോർജ്ജ് (സാംകുട്ടി - 69) നവംബർ 1-ന് നിത്യതയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് മുൻ സ്റ്റേറ്റ് സെക്രട്ടറിയും,മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളേജ് അദ്ധ്യാപകനുമായിരുന്ന ഇ. വി. ജോർജ്ജ് സാർ - ചിന്നമ്മ ജോർജ്ജ് ദമ്പതികളുടെ മകനായിരുന്നു പരേതൻ. സഭാ- സണ്ടേസ്കൂൾ പ്രവർത്തനങ്ങളിൽ ഏറെ വ്യാപൃതനും, ഉത്സുകനുമായിരുന്നു. സുവിശേഷ തല്പരരായിരുന്ന ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ദൈവസഭയുടെ പ്രാരംഭകാല പ്രവർത്തക രായിരുന്നു. സംസ്കാരം പിന്നീട്. കട്ടയിൽ കുടുംബാംഗമായ രമണി വർഗ്ഗീസ് (പരേത) ആയിരുന്നു സഹധർമ്മിണി. മക്കൾ: ജീന കോശി(യു.എസ്. എ.), ജോബിൻ വർഗ്ഗീസ് മരുമക്കൾ: ഷോൺ കോശി, സീന ജോബിൻ കൊച്ചുമക്കൾ: ഷെയിൻ സാമുവേൽ കോശി, ജെസ്സ ജോയി കോശി, ജോനഥൻ ജോബിൻ. See less