Search

അന്നമ്മ തോമസ് (കുഞ്ഞമ്മ - 91) നിത്യതയിൽ.



ഡാളസ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ടി.തോമസിന്റെ മാതാവും, പരേതനായ പാസ്റ്റർ എ.ടി.തോമസിന്റെ സഹധർമ്മിണിയും ആയ അന്നമ്മ തോമസ് (കുഞ്ഞമ്മ - 91) ഡാളസിൽ വെച്ച് ഞായറാഴ്ച രാവിലെ 4:30-നു കർതൃ സന്നിധിയിൽ പ്രവേശിച്ചു. വാർദ്ധക്യ സഹജമായ രോഗത്താൽ ദീർഘനാളുകളായി വിശ്രമത്തിലായിരുന്നു. സംസ്കാരം പിന്നീട്.

പാസ്റ്റർ ജോൺ തോമസ് (സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ്, ഹ്യൂസ്റ്റൺ), പാസ്റ്റർ ഏബ്രഹാം തോമസ് (ഹൂസ്റ്റൺ), വർഗ്ഗീസ് തോമസ് ( ഡാളസ്), ഗ്രേസി മാത്യു ( ഡാളസ്) എന്നിവർ ശേഷം മക്കളാണ്. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ഓവർസിയർ സുശീൽ മാത്യു പരേത യുടെ മരുമക്കളിൽ ഒരാളും, ഡാളസ് പെന്തക്കോസ്ത് യുവജന സംഘടനയായ പി.വൈ.സി.ഡി.യുടെ കോർഡിനേറ്റർ അലൻ മാത്യു കൊച്ചുമക്കളിൽ ഒരാളുമാണ്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon