Search

ആരാധനാലയത്തിൽ ആളിക്കത്തിയ തീയിൽ വെന്തുപോകാത്ത ബൈബിൾ


പ്രതികളും, കുരിശിന്റെയും കഥ ഏറെ ശ്രദ്ധയാകർഷിക്കുന്നു.

വെസ്റ്റ് വെർജീനിയ: മാർച്ച് 3-​‍ാം തീയതി അർദ്ധരാത്രിയ്ക്ക് ശേഷമാണു വെസ്റ്റ് വെർജീനിയയിലെ ഗ്രാൻഡ് വ്യൂവിലുള്ള ഫ്രീഡം മിനിസ്ട്രീസ് ചർച്ച് തീപിടിച്ചതായി കോൾ സിറ്റി അഗ്നിശമനസേനയ്ക്ക് വിവരം ലഭിച്ചത്. തീയണക്കാൻ എത്തിയ സേനാംഗങ്ങൾ കണ്ട കാഴ്ച വിചിത്രവും, അത്ഭുതകരവും ആയിരുന്നു. അവർ തന്നെ പ്രസ്താവിച്ച വാക്കുകൾ പ്രകാരം "തീയുടെ ശക്തിയാലും, കെട്ടിടത്തിലെ ചൂടിന്റെ ആധിക്യവും നിമിത്തവും സേനാംഗങ്ങൾക്ക് തീയണയ്ക്കുവാൻ പ്രയാസമേറിയതായി തീർന്നു. ഒരു അവസരത്തിൽ സേനാംഗങ്ങൾക്ക് കെട്ടിടത്തിന്റെ ഉള്ളിൽ നിന്നും വെളിയിൽ വരേണ്ടതായും വന്നു. വലിയ തീപിടുത്തത്തിൽ എല്ലാം കത്തികരിഞ്ഞു എന്നു തോന്നാമെങ്കിലും, ആലയത്തിൽ ഉണ്ടായിരുന്ന തിരുവചനങ്ങളോ,കുരിശിന്റെ രൂപങ്ങൾക്കോ തീ ഏശിയില്ല. ആരാധനാലയത്തിനു കേടുകൾ സംഭവിച്ചുവെങ്കിലും, തിരുവചനം കത്താതെയിരുന്നതിന്റെ പിന്നിൽ ദൈവസാന്നിദ്ധ്യം കൂടെയുണ്ടായിരുന്നതിനു തെളിവാണെന്നു" അഗ്നിശമനസേനക്കാർ അഭിപ്രായപ്പെട്ടു. തീപിടുത്തത്തിന്റെ കാരണത്തെ പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്ത: പവർവിഷൻ ന്യൂസ് ഡസ്ക്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon