Search

ഇവാഞ്ചലിസ്റ്റ് കെ. ജെ. ജോൺ നിത്യതയിൽ.



ഡാളസ്: നിലമ്പൂർ പള്ളിക്കുത്ത് കടമല വീട്ടിൽ ഇവാഞ്ചലിസ്റ്റ് കെ.ജെ. ജോൺ (ബാബു- 63) നിത്യതയിൽ ചേർക്കപ്പെട്ടു. വൃക്ക സംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്നുവെങ്കിലും ഏതാനും ദിവസങ്ങൾക്കുമുൻപ് ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണു മരണപ്പെട്ടത്. ഐ. പി. സി. പനമണ്ണ സഭാംഗമാണു. സംസ്കാരം ഒക്ടോബർ 5 ശനിയാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ നടക്കും.

സഹധർമ്മിണി: തേക്കുംപ്ലാക്കൽ കുടുംബാംഗം സാലി ജോൺ. മക്കൾ: അനു തോമസ്, ആഷ രാജു, അജിത്ത് ജോൺ. മരുമക്കൾ: ജോ തോമസ്, റോബിൻ രാജു. പരേതനു നാലു കൊച്ചുമക്കളുണ്ട്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon