Search

എബി വർഗ്ഗീസ് കപ്പമാംമൂട്ടിൽ നിത്യതയിൽ ചേർക്കപ്പെട്ടു.


ഡിട്രോയിറ്റ്: റാന്നി കണ്ടൻ പേരൂർ കപ്പമാംമൂട്ടിൽ ഭവനാംഗം എബി വർഗ്ഗീസ് (56) നിത്യതയിൽ ചേർക്കപ്പെട്ടു. രോഗബാധിതനായി ചികിത്സയിൽ ഇരിക്കവേ ഡിട്രോയിറ്റിൽ വെച്ച് ജൂൺ 30 നു രാവിലെ ആയിരുന്നു അന്ത്യം. ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ റാന്നി സെന്ററിലെ ആദ്യകാല പ്രവർത്തകനും, അനുഗ്രഹീത എഴുത്തുകാരനുമായ കെ. ടി. വർഗ്ഗീസ് റാന്നിയുടെ മകനും, 2015 കേരളാ പെന്തക്കോസ്തൽ കോൺഫ്രൻസ് നാഷണൽ സെക്രട്ടറിയായിരുന്ന ടോം വർഗ്ഗീസിന്റെ ഏക സഹോദരനുമായിരുന്നു പരേതൻ. മോളി മാത്യു, ലില്ലി ജോൺസൺ എന്നിവർ സഹോദരികളുമാണ്. സംസ്കാരം പിന്നീട്.

സഹധർമ്മിണി : ലിഷ്ബാ മക്കൾ: ജെർമി, ഹന്ന മരുമക്കൾ: ജിൻസി, നേഥൻ.

ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ക്രിസ്തീയ പ്രത്യാശ.

വാർത്ത: പവർവിഷൻ യു.എസ്. എ. ന്യൂസ്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon