Search

എലിസബത്ത് ഫിലോമോൻ (ഗ്ലോറി) ഡാളസിൽ നിത്യതയിൽ ചേർക്കപ്പെട്ടു.



എലിസബത്ത് ഫിലോമോൻ (ഗ്ലോറി) ഡാളസിൽ നിത്യതയിൽ ചേർക്കപ്പെട്ടു.

ഡാളസ്: പന്തളം കുരമ്പാല പുത്തൻ വിളയിൽ കുടുംബാംഗവും, ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗവുമായ എലിസബത്ത് ഫിലമോൻ (ഗ്ലോറി - 50) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വാസ്ഥ്യം മൂലം ചികിത്സയിലായിരുന്നു. പുത്തൻകുരിശ് കണ്ടങ്കേരിൽ ഹെബ്രോൺ കുടുംബാംഗമായ സാമുവേൽ ഫിലോമോന്റെ (റെജി) സഹധർമ്മിണിയും, ആദ്യകാല പെന്തക്കോസ്ത് പ്രവർത്തകനായിരുന്ന പരേതനായ പാസ്റ്റർ കല്ലട മത്തായിച്ചന്റെ കൊച്ചുമരുകളുമാണു പരേത. ഭൗതീകശരീരം ഫെബ്രുവരി 22 വെള്ളിയാഴ്ച വൈകിട്ട് 6:30 നു മെട്രോ ചർച്ച് ഓഫ് ഗോഡിൽ (13930 Distribution Way, Farmers Branch, TX 75234) പൊതുദർശനത്തിനുവെയ്ക്കുകയും, തുടർന്ന് അനുസ്മരണസമ്മേളനവും നടക്കും. 23 ശനിയാഴ്ച രാവിലെ 9:30 നു അതേ ആരാധനാലയത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് തുടർന്ന് ഭൗതീകശരീരം സംസ്കരിക്കും.

മക്കൾ: നിക്കോൾ - പ്രിൻസ് ജോൺസൺ, സമാന്ത ഫിലോമോൻ. ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്ക് പവർവിഷൻ യു. എസ്. എ. പ്രവർത്തകരുടെ ക്രിസ്തീയ പ്രത്യാശ നേരുന്നു.

വാർത്ത: ന്യൂസ് ഡെസ്ക് പവർവിഷൻ ടി. വി.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon