എൽ.സാം സാർ (82) നിത്യതയിൽ.
Updated: Dec 6, 2018

അറിയപ്പെടുന്ന ക്രൈസ്തവ എഴുത്തുകാരനും, സുവിശേഷകനുമായിരുന്ന എൽ. സാം (82) നിത്യതയിൽ പ്രവേശിച്ചു. ഡിസംബർ 3ന് അതിരാവിലെ 3:45 ന് ആയിരുന്നു അന്ത്യം. വിവിധ ക്രിസ്തീയ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ച തന്റെ സാഹിത്യരചനകളിലൂടെ അനുവാചകരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണു. സംസ്കാരം പിന്നീട്.
അസംബ്ലീസ് ഓഫ് ഗോഡ് സഭയോടുള്ള ബന്ധത്തിൽ പ്രവർത്തകനായിരുന്ന ഇദ്ദേഹം, കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ ഉയർന്ന ഉദ്യോഗസ്ഥനായി സേവനം ചെയ്തിരുന്നു. എ. ജി. ദൂതൻ മാസികയുടെ പത്രാധിപനായി വളരെ കാലം വർത്തിച്ചിരുന്നു.
ഭാര്യ: മേരി. പരേതനു മൂന്ന് മക്കൾ ഉണ്ട്.