Search

എം.വി.ജോൺ നിത്യതയിൽ.



എം.വി.ജോൺ നിത്യതയിൽ.

തിരുവല്ല മഞ്ഞാടി, മഞ്ഞാടിയിൽ ഹൗസിൽ എം.വി.ജോൺ (79) ഡിസംബർ 11 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. രോഗബാധിതനായി ചികിത്സയിലിരിക്കവേ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദീർഘ വർഷങ്ങൾ സൗദിയിലെ പ്രവാസ ജീവിതത്തിനു ശേഷം കേരളത്തിൽ മടങ്ങിയെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. തിരുവല്ല മഞ്ഞാടി ശാരോൻ സഭാംഗമാണ് പരേതൻ. ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശി കുഞ്ഞുകുഞ്ഞമ്മയാണ് സഹധർമ്മിണി. ഭൗതിക സംസ്കാരം പിന്നീട്.

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ക്രിസ്തീയ പ്രത്യാശ നേരുന്നു.

വാർത്ത: പവർ വിഷൻ ന്യൂസ്.