Search

ഐ. പി.സി. കേരളാ സംസ്ഥാനത്തിനു പ്രവർത്തിപരിചയമുള്ള ഭരണനിര.



ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റ് 2019-2022 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ 11 നിയോജകമണ്ഡലങ്ങളായി തിരിച്ച് ഏപ്രിൽ 30 മുതൽ മെയ് 14 വരെ വിവിധ കേന്ദ്രങ്ങളിൽ ആണു തിരഞ്ഞെടുപ്പ് നടന്നത്.

മെയ് 16 നു കുമ്പനാട് ആരംഭിച്ച വോട്ടെണ്ണലിനുശേഷം എക്സിക്യൂട്ടീവ് ഭരണസമിതി ഉൾപ്പെടെ 44 ശുശ്രൂഷകന്മാരും, 40 വിശ്വാസികളെയുമാണു തിർഞ്ഞെടുത്തത്.

പാസ്റ്റർ രാജു പൂവക്കാല (പ്രസിഡന്റ്), പാസ്റ്റർ സി. സി. ഏബ്രഹാം ( വൈസ് പ്രസിഡന്റ്), പാസ്റ്റർ ഷിബു നെടുവേലിൽ (സെക്രട്ടറി), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ജി. കുഞ്ഞച്ചൻ( ജോയിന്റ് സെക്രട്ടറിമാർ), പി. എം. ഫിലിപ്പ് ( ട്രഷറർ) എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് ഭരണകർത്താക്കൾ.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ രാജു പൂവക്കാല, ഇപ്പോഴത്തെ ഭരണസമിതിയിലെ വൈസ് പ്രസിഡന്റായി സേവനം ചെയ്തു വരികയായിരുന്നു. ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ വിവിധ പ്രവർത്തകസമിതിയിൽ അംഗമായിരുന്ന പ്രവർത്തിപരിചയം ഉണ്ട്. തിരുവല്ല ഐ. പി. സി. പ്രയർ സെന്റർ സ്ഥാപകൻ കൂടിയാണു ഇദ്ദേഹം.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സി. സി. ഏബ്രഹാം നിലവിൽ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയും, ഐ. പി. സി. വടശ്ശേരിക്കര സെന്റർ ശുശ്രൂഷകനുമാണു. സഭയുടെ ഭരണരംഗത്ത് വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.

നിയുക്ത സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ നിലവിൽ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. സഭയുടെ പുത്രികാ സംഘടനയിലും, സംസ്ഥാന ഭരണസമിതിയിലും വിവിധ പദവികൾ അലങ്കരിച്ചിട്ടുണ്ട്.

യുവജന പ്രസ്ഥാനമായ പി.വൈ. പി. എ. യുടെ സംസ്ഥാന അദ്ധ്യക്ഷനായി രണ്ടു തവണ സേവനം ചെയ്തിട്ടുള്ള പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിലവിൽ ഇവാഞ്ചലിസം ബോർഡ് ചെയർമാൻ, തിരുവനന്തപുരം മേഖലാ സെക്രട്ടറി എന്ന പദവികളോടൊപ്പം തിരുവനന്തപുരം ജയോത്സവം വർഷിപ്പ് സെന്റർ സ്ഥാപകനും, ശുശ്രൂഷകനും ആണു.

സ്റ്റേറ്റ് വെൽഫെയർ ബോർഡ് അംഗമായി വർത്തിച്ചിട്ടുള്ള കൊട്ടാരക്കര വാളകം വെസ്റ്റ് സഭാംഗവുമായ ബ്രദർ ജി. കുഞ്ഞച്ചൻ സഭയുടെ പ്രാദേശിക, മേഖലാ തലങ്ങളിലു പവർത്തിപരിചയം ഉള്ള വ്യക്തിയാണു.

വളരെ വർഷങ്ങളായി സഭയുടെ ലോക്കൽ തലങ്ങൾ മുതൽ സ്റ്റേറ്റ് അടിസ്ഥാനം വരെ വിവിധ ഭരണപരമായ കാര്യങ്ങളിൽ വ്യാപൃതനായിട്ടുള്ള ബ്രദർ പി. എം. ഫിലിപ്പ് ഇതിനു മുൻപേയും സ്റ്റേറ്റ് കൗൺസിൽ ട്രഷറാറായി മാതൃകാപരമായ സേവനം ചെയ്തിട്ടുണ്ട്.

നിയുക്ത ഭരണസമിതിയ്ക്ക് പവർവിഷൻ ന്യൂസിന്റെ അഭിനന്ദനങ്ങൾ.

*ഐ.പി.സി.കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവ്‌സ്* ================================== വിജയികളും അവരുടെ വോട്ടു വിവരവും. ആകെ ലഭിച്ച വോട്ടുകൾ ബ്രായ്ക്കറ്റിൽ കൊടുത്തിരിക്കുന്നു.

*പ്രസിസന്റ്* പാസ്റ്റർ. രാജു പൂവക്കാല ( 2512) *248 ഭൂരിപക്ഷം*

*വൈസ് പ്രസിഡന്റ്:* പാസ്റ്റർ. സി.സി.എബ്രഹാം : (3088) *1204 ഭൂരിപക്ഷം*

*സെക്രട്ടറി:* പാസ്റ്റർ. ഷിബു നെടുവേലിൽ (2539) *212ഭൂരിപക്ഷം*

*ജോ.സെക്രട്ടറി (പാസ്റ്റേഴ്‌സ്)* പാസ്റ്റർ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (2456) *145ഭൂരിപക്ഷം*

*ജോ.സെക്രട്ടറി (വിശ്വാസികൾ)* ജി.കുഞ്ഞച്ചൻ, വാളകം (2402) *60 ഭൂരിപക്ഷം*

*ട്രഷറാർ* പി.എം.ഫിലിപ്പ് (2464) *134 ഭൂരിപക്ഷം*

( Unofficial results, total votes may subject to change. Posted as received).

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon