Search

ഐ. പി. സി. ജനറൽ കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി

കുമ്പനാട്: ഭാരതത്തിലെ പെന്തക്കോസ്ത് ആത്മീയ സംഗമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു.

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ 95 മത് ജനറൽ കൺവൻഷൻ കൂടിയായ മഹായോഗം 2019 ജനുവരി 13 ഞായർ മുതൽ 20 ഞായർ വരെ കുമ്പനാട് ഹെബ്രോൻപുരത്ത് തയ്യാറാക്കുന്ന വിശാലമായ പന്തലിൽ നടക്കും.

ഉപവാസ പ്രാർത്ഥന

ഇതിന് മുന്നോടിയായി ജനുവരി 6 മുതൽ 12 വരെ പന്തലിൽ ഉപവാസ പ്രാർത്ഥന നടക്കും.

ജനവരി 6 ന് വൈകിട്ട് 5.30ന് ഉപവാസ പ്രാർത്ഥന തുടങ്ങും.12 ന് ശനിയാഴ്ച്ച വൈകിട്ടത്തെ യോഗത്തോടെ സമാപിക്കും.

ചിന്താവിഷയം

‘വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും’ എന്നതാണു് ഈ വർഷത്തെ ചിന്താവിഷയം.

ഉദ്ഘാടനം 

13ന് വൈകിട്ട് 5.30ന് ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ: കെ.സി.ജോൺ അധ്യക്ഷത വഹിക്കും.

ഐക്യ സമ്മേളനം, ഐ.പി.സി  ഗ്ലോബൽ മീഡിയ മീറ്റ് ഉൾപ്പടെ വിവിധ യോഗങ്ങൾ 

14 ന് തിങ്കൾ 5.30ന് വിവിധ പെന്തക്കോസ്ത് സഭകളുടെ ലീഡേഴ്സ് പങ്കെടുക്കുന്ന ഐക്യ സമ്മേളനം നടക്കും.

15 ന് ചൊവ്വ രാവിലെ 10ന് ഹെബ്രോൻ ബൈബിൾ കോളജ് ബിരുദദാനം, 17 ന് വ്യാഴം ഉച്ചയ്ക്ക് 1.30 ന് സോദരി സമാജം സമ്മേളനം, 18 ന് വെള്ളി 1.30 ന് വിദേശ മലയാളി വിശ്വാസികളുടെ (എൻ.ആർ.ഐ) സംഗമം, 19 ന് ശനി രാവിലെ 8ന് സ്നാനം, 9.30ന് ഐ.പി.സി ഗ്ലോബൽ മീഡിയ മീറ്റ്, 1.30 ന് സൺഡേസ്ക്കൂൾ – പി.വൈ.പി.എ സമ്മേളനം എന്നിവ നടക്കും.

ദിവസവും രാവിലെ 5.30ന് പ്രഭാതധ്യാനം, എട്ടിന് ബൈബിൾ ക്ലാസ്, രാവിലെ 10 ന് പൊതുയോഗം, 1.30 ന് മിഷണറി സമ്മേളനം എന്നിവയുണ്ടാകും. വൈകിട്ട് 5.30ന് സുവിശേഷ സമ്മേളനം.

വിദേശ പങ്കാളിത്തവും 

ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും കൂടാതെ യു.എസ്.എ, യു.കെ, ഓസ്ട്രേലിയ, കാനഡ, ശ്രീലങ്ക, ബൂട്ടാൻ, ബർമ്മ ,നേപ്പാൾ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസികളും പങ്കെടുക്കും.

സമാപനം

20ന് രാവിലെ 8ന് സംയുക്ത സഭായോഗത്തിൽ ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. സ്റ്റേറ്റ്/റീജിയൺ ഭാരവാഹികളും സീനിയർ പാസ്റ്റർമാരും ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 10.30 ന് സമാപന സമ്മേളനം.

സസ്യ ആഹാരം

കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് ഉച്ചയ്ക്കും രാത്രിയിലും സസ്യ ആഹാരമാകും (വെജിറ്റേറിയൻ) ക്രമീകരിക്കുക. പ്രളയക്കെടുതി ഉണ്ടായ സഹചര്യത്തിൽ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണിതെന്ന് ഭാരവാഹികളായ പാസ്റ്റർ ജേക്കബ് ജോൺ (ജനറൽ പ്രസിഡന്റ്), പാസ്റ്റർ ഡോ: കെ.സി.ജോൺ (ജനറൽ സെക്രട്ടറി), പാസ്റ്റർ വിൽസൺ ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ തോമസ് ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി, സജി പോൾ (ട്രഷറർ) എന്നിവർ അറിയിച്ചു. പബ്ലിസിറ്റി ജനറൽ കൺവീനറായി എം.വി.ഫിലിപ്പും കൺവീനറായി ജോജി ഐപ്പ് മാത്യൂസും പരസ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കൺവൻഷന്റെ ആദിയന്ത്യം ലൈവ് ട്രീമിങ് ക്രമീകരണങ്ങൾ പവർ വിഷൻ ടി.വി, ഒരുക്കിയിട്ടുുണ്ട്



  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon