ഐ.പി.സി ഫാമിലി കോൺഫ്രൻസ് : രജിസ്ട്രേഷൻ കിക്കോഫ് ഉത്ഘാടനം നിർവ്വഹിച്ചു.
ഒർലാന്റോ : 2019 ജൂലൈ 25 മുതൽ 28 വരെ ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത്
ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), ലോക്കൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ അഞ്ചു തോമസ്, പ്രയർ കോർഡിനേറ്റർ പാസ്റ്റർ മാത്യൂ ജോസഫ് എന്നിവർ കോൺഫ്രൻസിന്റെ ഇതുവരെയുള്ള പ്രവർത്തന പദ്ധതികൾ വിശദികരിച്ചു. കോൺഫ്രൻസിന്റെ വെബ് സൈറ്റ് ഉത്ഘാടനവും കിക്കോഫ് രജിസ്ട്രേഷനും ഒർലാന്റോ ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു നിർവ്വഹിച്ചു.
“ഐ.പി.സി വോയിസ്” എന്ന പേരിൽ പുറത്തിറക്കിയ കോൺഫ്രൻസ് സപ്ലിമെന്റ് റീജിയൻ പ്രസിഡന്റ് റവ.ഡോ.ജോയി ഏബ്രഹാം
അഡ്വൈസറി ബോർഡ് അംഗങ്ങളായ രാജു പൊന്നോലിൽ, സാമുവേൽ വി. ചാക്കോ, സംസ്ഥാന പ്രതിനിധി ബെന്നി ജോർജ്, മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം, പ്രാദേശിക കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ നേത്യത്വം നൽകി. അടുത്ത പ്രമോഷണൽ യോഗം ഡിസംബർ 16 ഞായറാഴ്ച വൈകിട്ട് 5 ന് ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ നടത്തപ്പെടും.
എല്ലാ വ്യാഴാഴ്ചകളിലും 9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാർത്ഥനയ്ക്കായി വേർതിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോൺ നമ്പറിലൂടെ