Search

ഐ.പി.സി സോദരി സമാജം സംസ്ഥാന താലന്ത് പരിശോധന ഇന്ന് ഡിസം. 13ന്


കുമ്പനാട്: ഐ പി സി സോദരി സമാജം സംസ്ഥാന താലന്ത് പരിശോധന ഇന്ന് ഡിസം. 13ന് കുമ്പനാട് പാരിഷ് ഹാളിൽ നടക്കും.രാവിലെ 8.30 സംസ്ഥാന പ്രസിഡണ്ട് സിസ്റ്റർ ഏലിയാമ്മ തോമസ് ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി സിസ്.സൂസൻ എം.ചെറിയാൻ അറിയിച്ചു.

സോദരി സമാജം സംസ്ഥാന പ്രസിഡണ്ട് സിസ്റ്റർ ഏലിയാമ്മ തോമസ്, വൈസ് പ്രസിഡണ്ട് റോസമ്മ ജയിംസ്, സെക്രട്ടറി സിസ്റ്റർ സൂസൻ എം ചെറിയാൻ, ജോ. സെക്രട്ടറിമാരായ സിസ്റ്റർ ഒമേഗ സുനിൽ സിസ്റ്റർ ജയമോൾ രാജു, ട്രഷറാർ സിസ്റ്റർ ജോയമ്മ ബേബി എന്നിവർ നേതൃത്വം നല്കും