Search

കെ. എസ്. മാത്യു നിത്യതയിൽ പ്രവേശിച്ചു.


കോട്ടയം വടവാതൂർ കിഴക്കേപറമ്പിൽ എബനേസർ കോട്ടേജിൽ കെ. എസ്. മാത്യു ( 94) നിത്യതയിൽ പ്രവേശിച്ചു. വാർദ്ധ്യക സഹജമായ രോഗാതുരനായി ചികിത്സയിലായിരുന്നു. ഔദ്യോഗിക പദവിയോടൊപ്പം, ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ പുത്രികാ സംഘടനയായ സണ്ടേസ്കൂളിന്റെ സംസ്ഥാന- സെന്റർ ഭരണസമിതിയിലും സജീവ പങ്കാളി ആയിരുന്നു. കേരള സംസ്ഥാന സെയിൽസ് ടാക്സ് & കാർഷിക ആദായനികുതി (Agricultural Income Tax) വകുപ്പിൽ നിന്നും അസിസ്റ്റന്റ് കമ്മീഷണർ പദവിയിൽ ആയിരിക്കുമ്പോൾ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. ഐ. പി. സി. യുടെ കേരള സംസ്ഥാന സണ്ടേസ്കൂൾ അസോസിയേറ്റ് സെക്രട്ടറി, കോട്ടയം സെന്റർ സണ്ടേസ്കൂൾ സൂപ്രണ്ട് എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. സംസ്കാരം പിന്നീട്. റാന്നി പുളിയിലേത്ത് മറിയാമ്മ മാത്യു ആണു സഹധർമ്മിണി.

മക്കൾ: ഡോ. ജോളി -സൂസൻ മാത്യു (ന്യൂയോർക്ക്), സാറാമ്മ (ഉഷ) - തോമസ് പോൾ (പ്രസാദ്), ജോസഫ് - അനീന മാത്യു, എബി-മിനി മാത്യു (ഹ്യുസ്റ്റൺ). പരേതനു 10 കൊച്ചുമക്കളുണ്ട്.

വാർത്ത: സാം മാത്യു, ഡാളസ്.

See Translation

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon