
കെ.എം. ഡാനിയേൽ നിത്യതയിൽ.

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ പ്രാരംഭകാല പ്രവർത്തകനായിരുന്ന ചുരയ്ക്കപൊയ്കയിൽ കെ. എം. ഡാനിയേൽ (80) ഫെബ്രുവരി 18 നു നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയസംബന്ധമായ രോഗത്തിനു ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു. കുവൈറ്റ് അഹമ്മദി സഭയുടെ ആരംഭകരിൽ ഒരാളായും, പെന്തക്കോസ്ത് ചർച്ച് കുവൈറ്റ് ( പി. സി. കെ.) സജീവാംഗവുമായിരുന്നു പരേതൻ. തൃക്കണ്ണമംഗൽ വിളകത്ത് മേഴ്സി ഭവനിൽ അന്നമ്മയാണു സഹധർമ്മിണി. മക്കൾ: ലീന ( കുവൈറ്റ്), ലിനി ( ചെന്നൈ), ലിൻസി ( ഏലൂർ), ലിഡിയ ( ഡാളസ്). മരുമക്കൾ: ബിജു ജോർജ്ജ്, ജിൻസൺ വർഗ്ഗീസ്, ഫിന്നി ഏബ്രഹാം, സ്റ്റീവൻ ഫിലിപ്പ്.
സംസ്കാരം പിന്നീട്. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ക്രിസ്തീയ പ്രത്യാശ.