Search

ക്രിസ്ത്യാനികൾക്കെതിരെ വടക്കെ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചു ശശി തരൂർ എം. പി.




നെയ്യാറ്റിന്‍കര: ക്രിസ്ത്യാനികള്‍ ക്കെതിരെ വടക്കേ ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചു ശശി തരൂര്‍ എംപി. മതേതരത്വ മൂല്യങ്ങള്‍ നഷ്ടപെടുന്ന സാഹചര്യത്തിലാണ് നാം മുന്നോട്ട് പോകുന്നതെന്നും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ന്യൂനപക്ഷങ്ങള്‍ സംഘടിതമായി ആക്രമിക്കപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര സമുദായ ദിനാഘോഷം വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ആസന്നമായിരിക്കുന്ന പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പില്‍, ഇന്ത്യ ഭരിച്ച് കൊണ്ടിരിക്കുന്ന മോദി സര്‍ക്കാരിന് വീണ്ടും അവസരം നല്‍കിയാല്‍ ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കുമെന്നതില്‍ തര്‍ക്കമില്ല. ഭരണഘടനപോലും തെറ്റാണെന്ന രീതിയിലുളള പ്രചരണമാണ് ഭരിക്കുന്നവര്‍ നടത്തുന്നത്. ഹിന്ദു പാക്കിസ്താന്‍ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും കേരളത്തിലെ ഒട്ടു മിക്ക ജനങ്ങളും തന്നോടൊപ്പമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon