HMI കോഴിക്കോട് ചാപ്റ്ററിന്റെ ആശുപത്രി സന്ദർശനനവും ജീവകാരുണ്യ പ്രവർത്തനവും

കോഴിക്കോട്: എച്ച് എം ഐ
കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡിസം.17 ന് തിങ്കളാഴ്ച കോഴിക്കോട് കുതിരവട്ടം മാനസീകരോഗ്യശുപത്രി, ചേവായൂർ ത്വക്ക് രോഗാശുപത്രി എന്നിവിടങ്ങളിലെ ആശുപത്രി പരിസരങ്ങളിലെ മാലിന്യങ്ങൾ നീക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യുകയും രോഗികൾക്കാവശ്യമായ മരുന്നുകൾ, ആവശ്യ വസ്തുക്കൾ, ആഹാര സാധനങ്ങൾ എന്നിവ നൽകുകയും ചെയ്തു.
പാസ്റ്റർ എം പി ജോർജുകുട്ടി, കെ എസ് ഫിലിപ്പ്, ജോൺ തോമസ്, റോയ് ജോസഫ്, ടൈറ്റസ് കെ ജേക്കബ്, ബ്രദർ റോയ് മാത്യു ചീരൻ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതംഗ സംഘം ടീമിനെ അനുഗമിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് സർജൻ ഡോക്ടർ റോണി, സി എം ഓ ഡോക്ടർ വിനീത് എന്നിവരടങ്ങുന്ന മെഡിക്കൽ ടീമിന്റെ സേവനവും ആശുപത്രിയിൽ രോഗികൾക്ക് ലഭ്യമാക്കുവാൻ HMI ടീമിന് സാധിച്ചു