Search

കെസ്റ്റർ സംഗീത നിശ ഹ്യൂസ്റ്റണിൽ ഒക്ടോബർ 12 നു.



കെസ്റ്റർ സംഗീത നിശ ഹ്യൂസ്റ്റണിൽ ഒക്ടോബർ 12 നു.

ഹ്യൂസ്റ്റൺ: ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഭാവഗായകൻ കെസ്റ്റർ നയിക്കുന്ന ഗാനസന്ധ്യ “ സ്നേഹാജ്ഞലി” ഒക്ടോബർ 12 ശനിയാഴ്ച വൈകിട്ട് 5:30 നു ഹ്യൂസ്റ്റൺ ഹെബ്രോൻ ഐ. പി. സി. സഭാ മന്ദിരത്തിൽ വെച്ച് നടക്കുന്നതാണ്. പ്രശസ്ത പിന്നണി ഗായിക എലിസബത്ത് രാജുവും, കെസ്റ്ററിനൊപ്പം ഗാനങ്ങൾ ആലപിക്കുന്നു. ആശ്വാസദായകമായ ശബ്ദത്തിനു ഉടമയായ കെസ്റ്റർ തന്റെ മനോഹരമായ ഗാനങ്ങളിലൂടെ അനേക ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച അനുഗ്രഹീത ഗായകനാണു.

അദ്ദേഹം ആലപിച്ച “ ആ വിരൽ തുമ്പൊന്നു തൊട്ടാൽ...” നീ മാത്രം മതി എനിക്ക്.. “ ഒന്നുമില്ലായ്കയിൽ നിന്നുമെന്നെ പിടിച്ചു നടത്തുന്ന സ്നേഹം”...“എന്റെ യേശു എന്നെ കൈവിടില്ല”.. തുടങ്ങി പ്രശസ്തമായ ധാരാളം ഭക്തി ഗാനങ്ങൾ അനേകരുടെ ജീവിതത്തിൽ ആശ്വാസം പകർന്ന് നൽകിയിട്ടുണ്ട്.

കേരളത്തിൽ നിന്നും വരുന്ന ലൈവ് ഓർക്കസ്ട്ര ടീമിൽ സുനിൽ സോളമൻ, യേശുദാസ് ജോർജ്ജ് ( കീ ബോർഡ്), ജോസി ആലപ്പുഴ (ഫ്ലൂട്ട്), സന്തോഷ് ( ഗിറ്റാർ), പന്തളം ഹരികുമാർ ( തബല), ലിജിൻ ഷാ ( റിഥം) എന്നിവർ അംഗങ്ങളാണു. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്: റവ. സാബു വർഗ്ഗീസ് (215-939-7512), ടിജു തോമസ് (832-423-7654).

വാർത്ത: നിബു വെള്ളവന്താനം.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon