Search

ഗാനരചയിതാവ് ലിറ്റ്സൺ കെ. ശാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു.


ക്രൈസ്തവ ഗാനരചയിതാവും, ബാംഗ്ളൂർ കാവൽബൈരസാന്ദ്ര കാൽവറി എ.ജി. സഭാംഗവുമായ ലിറ്റ്സൺ കെ. ശാമുവേൽ (46) നിത്യതയിൽ ചേർക്കപ്പെട്ടു. പനിബാധയെ തുടർന്ന് ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ മാർച്ച് 19 നു രാവിലെ രോഗം വഷളായതിനെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കുകയും, തുടർന്ന് വെന്റിലേറ്ററി ലേക്ക് മാറ്റുകയും ചെയ്തിരുന്നു. വെെകിട്ടായതോടെ അന്ത്യം സംഭവി ക്കുകയായിരുന്നു.

റാന്നി ചെത്തോംകര കരിപന്നൂർ മരുപ്പേൽ എം. സി. ശാമുവേൽ-സാറാമ്മ ദമ്പതികളുടെ മൂത്തമകനായ പരേതൻ അറിയപ്പെടുന്ന വർഷിപ്പ് ലീഡറും, സുവിശേഷ തല്പരനുമായിരുന്നു. ക്യാനഡ അപ്പോസ്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ അനിസൺ കെ. ശാമുവേലിന്റെ സഹോദരനായ ഇദ്ദേഹം, "കാഹളം മുഴങ്ങീടും വാന മേഘത്തിൽ..." , "യേശു രാജൻ വരവേറ്റം സമയമായ് ഒരുങ്ങിടാം പ്രിയരേ ." എന്നു തുടങ്ങി അനവധി പ്രത്യാശാ ഗാനങ്ങളുടെ രചയിതാവുമാണു. സംസ്കാരം പിന്നീട് ബാംഗ്ളൂരിൽ നടക്കും.

സഹധർമ്മിണി: ലീലാ ലിറ്റ്സൺ മക്കൾ: ലിറിൻ, ലിജിൻ

ദൈവം നൽകിയ താലന്തുകൾ സുവിശേഷത്തിന്റെ വ്യാപ്തിക്കായി വിനിയോഗിച്ച ഇദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ദു:ഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കും, പ്രിയപ്പെട്ടവർക്കും പവർവിഷന്റെ ദു:ഖവും, ക്രിസ്തീയ പ്രത്യാശയും നേരുന്നു.

വാർത്ത കടപ്പാട്: ഓൺലൈൻ ഗുഡ്ന്യൂസ്/KE News.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon