Search

ചരിത്രപ്രസിദ്ധമായ നോട്രഡാം കത്രീഡലിൽ വൻ തീപിടുത്തം;


ആളപായമില്ല.

ഫ്രാൻസിലെ പുരാതന ദേവാലയമായ നോട്രഡാം കത്രീഡലിൽ വൻ അഗ്നിബാധയെ തുടർന്ന് വലിയ നാശനഷ്ടം. ഏപ്രിൽ 15 വൈകിട്ട് 6:50 നു (സെൻട്രൽ യൂറോപ്യൻ സമയം) അടുത്ത സമയത്താണു ചരിത്രസ്മാരകം എന്ന നിലയിൽ വിനോദസഞ്ചാരികളുടെ ഏറെ ശ്രദ്ധാകേന്ദ്രമായിരുന്ന ദേവാലയത്തിന്റെ മേൽക്കൂരയിൽ നിന്നും തീ ഉയർന്നത്. 12-ാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട ഈ ദേവാലയത്തിൽ പലഘട്ടങ്ങളിലായി അറ്റകുറ്റപണികളും, നവീകരണപ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല. നേരത്തെ നിശ്ചയിച്ചപ്രകാരമുള്ള ഇത്തരത്തിലുള്ള നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണു തീപിടുത്തമുണ്ടായതെന്നാണു പ്രാഥമിക നിഗമനം. ഇന്നത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്ശേഷം പൊതുജനത്തിനു ആലയം തുറന്നു കൊടുത്ത അവസരത്തിലാണു തീ പിടുത്തം ഉണ്ടായത്. ഉടൻ തന്നെ വിനോദസഞ്ചാരികളേയും, ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്നുമുള്ള ആളുകളെയും രക്ഷാ പ്രവർത്തകർ ഒഴിപ്പിച്ചു. നാനൂറിലധികം അഗ്നിശമനാംഗങ്ങൾ തീയണക്കാൻ ഉള്ള ശ്രമത്തിൽ വ്യാപൃതരായി. തീ പിടുത്തത്തിൽ അനവധി നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും, ജീവാപായമില്ല എന്നാണു പ്രാഥമിക വിവരങ്ങൾ. ഗോഥിക് കലാവാസ്തുശില്പമാതൃകയിൽ പണികഴിപ്പിച്ച ഈ ദേവാലയത്തിന്റെ മേൽകൂരയിൽ നിന്നും സ്തൂപികശിഖരത്തിലേക്കും, മറ്റും തീ ആളിപടരുകയായിരുന്നു. ഗോപുരവും, മേൽക്കൂരയും തകർന്ന് വീണിട്ടുണ്ട്. ദേവാലയത്തിന്റെ ഉൾഭാഗത്തെ കലാശില്പങ്ങളും കത്തിയിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon