ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഭരണസമിതി തിരഞ്ഞെടുപ്പ്: പാസ്റ്റർ സി. സി. തോമസ് വീണ്ടും ഓവർസീയർ.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസീയറായി പാസ്റ്റർ സി.സി. തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 7 നു സഭാ ആസ്ഥാനമായ മുളക്കുഴയിൽ നടന്ന ഹിതപരിശോധനയിലാണു 2020-2024 കാലയളവിലേക്ക് ഉള്ള ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്. പ്രിഫറൻസ് ബാലറ്റിൽ 74% വോട്ടുകൾ നേടിയാണു നിലവിൽ ഓവർസീയർ ആയിരുന്ന പാസ്റ്റർ സി. സി. തോമസ് രണ്ടാം തവണയും ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 15 അംഗ സ്റ്റേറ്റ് കൗൺസിലും തിരഞ്ഞെടുക്കപ്പെട്ടു.
കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകന്മാർ: പാസ്റ്റർ വൈ. റെജി, പാസ്റ്റർ പി. സി. ചെറിയാൻ, പാസ്റ്റർ പി. എ. ജെറാൾഡ്, പാസ്റ്റർ ടി. എം. മാമച്ചൻ, പാസ്റ്റർ ബെൻസ് ഏബ്രഹാം, പാസ്റ്റർ വൈ. ജോസ്, പാസ്റ്റർ ടി. എ. ജോർജ്ജ്, പാസ്റ്റർ കെ. ജി. ജോൺ, പാസ്റ്റർ സജി ജോർജ്ജ്, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ഷിജു മാത്യു, പാസ്റ്റർ വി. പി. തോമസ്, പാസ്റ്റർ എം. ജോൺസൺ, പാസ്റ്റർ വൈ. മോനി, പാസ്റ്റർ അഭിലാഷ് എ. പി.
2020 ജനുവരിയിൽ നടക്കുന്ന ജനറൽ കൺവൻഷനിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾ സ്ഥാനമേൽക്കും.