Search

ജോയ് ചാക്കോ നിത്യതയിൽ.

ജോയ് ചാക്കോ നിത്യതയിൽ

കൊല്ലം: തുരുത്തിക്കര നെടിയവിള തെക്കേതിൽ ജോയ് ചാക്കോ (64) ഫെബ്രുവരി 27 രാവിലെ 3:30 നു നിത്യതയിൽ ചേർക്കപ്പെട്ടു. രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. മുംബൈ ഐ. പി. സി. ദാദർ സഭാ സെക്രട്ടറിയായി സേവനം ചെയ്തിരുന്നു. ഭൗതീക സംസ്കാരശുശ്രൂഷ മാർച്ച് 1 ഞായറാഴ്ച് ഉച്ചകഴിഞ്ഞു മുംബൈ ശിവ് രി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. പത്തനംതിട്ട ചുരുളിക്കോട് അറത്തിൽ മടുക്ക കാലായിൽ മോനമ്മയാണു സഹധർമ്മിണി. മക്കൾ: ജെറിൻ, ഷെർലിൻ. മരുമക്കൾ: ജെന്നി, ജെഫി. ഐ. പി. സി. ദാദർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ചാക്കോ, ഐ. പി. സി. സൗദി-മിഡ് വെസ്റ്റ് റീജിയൺ സെക്രട്ടറി പാസ്റ്റർ ജേക്കബ്ബ് ചാക്കോ, ഐ. പി. സി. മേഘാലയ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് ചാക്കോ ,ഐ. പി. സി. സൗദി അൽ-കർജ് സഭാ സഹ ശുശ്രൂഷകൻ പാസ്റ്റർ ബേബിച്ചൻ ചാക്കോ എന്നിവർ പരേതന്റെ സഹോദരന്മാരാണു. കുഞ്ഞമ്മ ജോർജ്ജ് ( റൂർക്കല-ഒറീസ്സ), എലിസബത്ത് വർഗ്ഗീസ് ( ഉമ്മന്നൂർ), സുമ പീറ്റർ ( കൊല്ലം) എന്നിവർ ആണു മറ്റ് സഹോദരങ്ങൾ. ഭൗതിക സംസ്കാര ശുശ്രൂഷ https://cdn.vouchpro.tv/live/ തത്സമയം ദർശിക്കാവുന്നതാണു.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon