Search

ടി പി എം കുമ്പനാട് കൺവെൻഷൻ ഡിസം 20 മുതൽ 23 വരെ


തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്ററിന്റെ പ്രാദേശിക സഭയായ കുമ്പനാട് സഭാ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 20 വ്യാഴം മുതൽ 23 ഞായർ വരെ മുട്ടുമൺ ഐക്കര പെനിയേൽ ഗ്രൗണ്ടിൽ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും. ദിവസവും വൈകിട്ട് 5.45 മുതൽ സംഗീത ശുശ്രൂഷ, സുവിശേഷയോഗം, രോഗശാന്തി ശുശ്രൂഷ എന്നിവയും വെള്ളി, ശനി രാവിലെ 9.30ന് ഉപവാസ പ്രാർഥനയും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കുമ്പനാട്, ചെങ്ങന്നൂർ, വെണ്ണിക്കുളം, കല്ലൂപ്പാറ, കറ്റോട്, ഓതറ, മല്ലപ്പള്ളി എന്നീ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon