Search

ഡോ. ജോർജ്ജ് തരകൻ നിത്യതയിൽ.

ഡോ. ജോർജ്ജ് തരകൻ നിത്യതയിൽ.

ഡാളസ്: ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇൻഡ്യ കൗൺസിൽ മുൻ പ്രസിഡന്റ് റവ. ഡോ. ജോർജ്ജ് തരകൻ (88) നിത്യതയിൽ പ്രവേശിച്ചു. കല്ലട തരകൻ പറമ്പിൽ കുടുംബാംഗമാണു പരേതൻ. വാർദ്ധക്യ സഹജമായ അസ്വസ്ഥത നിമിത്തം മക്കളോടൊത്ത് ഡാളസിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇൻഡ്യാ പ്രസ്ഥാനത്തിന്റെ കൗൺസിൽ സെക്രട്ടറി ആയിരിക്കുമ്പോൾ അന്നത്തെ അദ്ധ്യക്ഷനായിരുന്ന പാസ്റ്റർ പി. വി. ജേക്കബ്ബ് സാറിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് സഭയുടെ അമരക്കാരൻ ആവുകയും സഭയുടെ ആത്മീകവും, ഭൗതീകവും ആയ ഉന്നമനത്തിനായി ഏറെ പ്രയത്നിച്ചിരുന്നു. നല്ല ഒരു വാഗ്മികൂടി ആയിരുന്നു ഇദ്ദേഹം. സഭയുടെ എറണാകുളത്തുള്ള ഏഷ്യൻ ബൈബിൾ കോളേജ് ഡയറക്ടർ, എസ്. എം. എം. ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, കോളേജ് ഓഫ് ടെക്നോളജി ഡയറക്ടർ എന്നീ നിലകളിൽ സുസ്തർഹ്യ സേവനം ചെയ്തിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഏകോപന സമിതിയായ കേരളാ ക്രിസ്ത്യൻ കൗൺസിലിന്റെ ജനറൽ ട്രഷറാറായും, ആലുവ സോണൽ പ്രസിഡന്റായും സേവനം ചെയ്തിരുന്ന ഇദ്ദേഹം ഏവരാലും ആദരിക്കപ്പെട്ടിരുന്ന വ്യക്തിത്വത്തിനു ഉടമയായിരുന്നു. സഹധർമ്മിണി: തങ്കമ്മ ജോർജ്ജ്. മക്കൾ - സൂസൻ ബേബി, രാജു തരകൻ ( ചീഫ് എഡിറ്റർ, എക്സ്പ്രസ് ഹെറാൾഡ്), റോസമ്മ ജോൺ, തോമസ് തരകൻ, വൽസമ്മ രാജൻ, ജോൺസൺ തരകൻ (പ്രസിഡന്റ്, ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇൻഡ്യ), വിജോയ് തരകൻ, വിൽസൺ തരകൻ ( നാഷണൽ ട്രഷറർ, പി. സി. എൻ. എ. കെ. 2020, ഫ്ലവേഴ്സ് യു. എസ്. എ. റീജിയണൽ മാനേജർ). മരുമക്കൾ: കെ. സി. ബേബി, ജയിനമ്മ രാജൻ, ജോൺ കെ. വർഗ്ഗീസ്, സൂസി തോമസ്, വി. എം. രാജൻ, ലതമോൾ ജോൺസൺ, മേഴ്സി വിജോയ്, ബീന വിൽസൺ.

ഭൗതീക സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 7 വെള്ളി, 8 ശനി ദിവസങ്ങളിൽ ഡാളസിൽ വെച്ച് നടക്കും.


  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon