Search

തോണി മറിഞ്ഞ് വിദ്യാർത്ഥിയായ മലയാളി യുവാവ് ഡാളസിൽ കൊല്ലപ്പെട്ടു.




ഡാളസ്: ഡാളസ് പട്ടണത്തിന്റെ സമീപ പ്രദേശമായ റോളറ്റ് സിറ്റി കായലിൽ (ലേയ്ക്ക് റേ ഹബാർഡിൽ) തോണി (Kayak) മറിഞ്ഞു ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഡാളസ് ക്യാമ്പസ് വിദ്യാർത്ഥിയായിരുന്ന ലിന്റോ ഫിലിപ്പ് (23) ആണു മരണപ്പെട്ടത്. ദുബായ് മർത്തോമാ ചർച്ച് ഇടവകാംഗവും, കിംഗ് ഫൈസൽ പ്രെയർ ഗ്രൂപ്പ് അംഗവുമായ പി. എം. ഫിലിപ്പിന്റെ (കൊച്ചുകുഞ്ഞ്) മകനായ ലിന്റോ ഉപരിപഠനത്തിനായി ഡാളസിൽ എത്തിയതായിരുന്നു. ഫെബ്രുവരി 23 ശനിയാഴ്ച വൈകിട്ട് 3:50-നു ആണു അത്യാഹിതം സംഭവിച്ചത്. പോലീസിന്റേയും, പ്രാദേശിക മാധ്യമങ്ങളുടെയും റിപ്പോർട്ട് അനുസരിച്ച് അഞ്ചുപേരടങ്ങുന്ന സംഘം യാത്രചെയ്തിരുന്ന തോണി മറിയുകയും, ലിന്റോയോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ സുരക്ഷിതരായി നീന്തി കരയിൽ എത്തി. മറ്റു മൂന്നുപേരെ അടുത്തുകൂടെ പോയികൊണ്ടിരുന്ന ബോട്ടിലെ യാത്രക്കാർ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു. ഇതിൽ ലിന്റോയ്ക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്ത: സാം മാത്യു, ഡാളസ്/പവർവിഷൻ ന്യൂസ് ഡസ്ക്. Pic credit: Dhaivasneham FB Page/Johnson Venmoney

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon