top of page
Search

തോമസ് വർഗ്ഗീസ് ഹ്യൂസ്റ്റണിൽ നിര്യാതനായി;


സംസ്കാരം ജൂലൈ 13 നു.

ഹ്യൂസ്റ്റൺ: പത്തനാപുരം കലഞ്ഞൂർ ഈട്ടിവിളയിൽ ബഥേലിൽ തോമസ് വർഗ്ഗീസ് (സപ്രു -71) ഹ്യൂസ്റ്റണിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു. ഹ്യൂസ്റ്റൺ ഐ. പി. സി. ഹെബ്രോൻ സഭാംഗ മായിരുന്ന ഇദ്ദേഹം നിരവധി പെന്തക്കോസ്ത് സമ്മേളനങ്ങളുടെ നേതൃത്വനിരയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആയൂർ കല്ലുവാതുക്കൽ കുടുംബാഗമമായ ചിന്നമ്മയാണു സഹധർമ്മിണി. ഭൗതീക ശരീരം ജൂലൈ 12 നു ഞായറാഴ്ച വൈകിട്ട് 4-7 വരെ ഐ. പി. സി. ഹെബ്രോൻ മന്ദിരത്തിൽ പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് മെമ്മോറിയൽ സർവ്വീസും നടക്കും. സംസ്കാര ശുശ്രൂഷ 13 നു തിങ്കളാഴ്ച രാവിലെ 10 മുതൽ സഭാ മന്ദിരത്തിൽ ആരംഭിച്ച് തുടർന്ന് സൗത്ത് പാർക്ക് ഫ്യൂണറൽ സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും. മക്കൾ: ബെൻ, ജിം. മരുമകൾ: മാർഷ.

വാർത്ത: ജോഷിൻ ഡാനിയേൽ.

bottom of page