Search

നിമ്മി സിജോ നിത്യതയിൽ


പെരുമ്പാവൂർ: ഐ. പി. സി. വാഴക്കുളം സഭാംഗം മിജോ ജോർജ്ജിന്റെ സഹധർമ്മിണി വാഴക്കുളം പാലമറ്റത്ത് സജീന മിജോ ( നിമ്മി- 36) ജനുവരി 8 നു നിത്യതയിൽ ചേർക്കപ്പെട്ടു. രോഗബാധിതയായി അമൃതാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭൗതീക ശരീരം ജനുവരി 8 വൈകുന്നേരം ഭവനത്തിൽ എത്തിക്കുന്നതും, ഭൗതീക സംസ്കാര ശുശ്രൂഷ ഐ. പി. സി. പെരുമ്പാവൂർ സെന്ററിന്റെ നേതൃത്വത്തിൽ ജനുവരി 9 രാവിലെ 10 നു പൊഞ്ഞാശേരിയിലുള്ള അഗപ്പേ ചിൽഡ്രൻസ് ഹോമിൽ വെച്ച് നടക്കുന്നതാണു. പരേതയുടെ ഭർത്താവ് മിജോ, ഐ. പി. സി. കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം, പെരുമ്പാവൂർ പി.വൈ. പി. എ. സെന്റർ പ്രസിഡന്റ്, വാഴക്കുളം സഭാ സെക്രട്ടറി എന്ന നിലകളിൽ സേവനം ചെയ്തുവരുന്നു. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നതോടൊപ്പം ഒരു പ്രാർത്ഥനാ സഹകാരി കൂടിയായിരുന്നു നിമ്മി.

മക്കൾ: ഇവാ മേരി, ഡാനോ ജോർജ്ജ്.

ദു:ഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾക്കും, പ്രിയപ്പെട്ടവർക്കും ക്രിസ്തീയ പ്രത്യാശ !!

വാർത്ത: പവർവിഷൻ ന്യൂസ് ഡസ്ക്/ഷെറിൻ ജേക്കബ്ബ്,കാഹളം.