Search

പുത്തൻകുരിശ് ശാരോൻ ഫെല്ലോഷിപ്പ് വിശ്വാസികളായ കിങ്ങിണിമറ്റം പള്ളോത്തുക്കുടി രതീഷും ( 40) ഭാര്യ രാജിയു

വാഹനാപകടത്തിൽ മാതാപിതാക്കൾ മരണപ്പെട്ടു; രജീഷയും, രാഖിയും വേദനയോടെ.

കോലഞ്ചേരി:


ചോറ്റാനിക്കരയില്‍ നിന്നു തിരുവാങ്കുളത്തേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്നു ഇരുവരും. ജോലികഴിഞ്ഞ് ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതിനിടയിൽ ആയിരുന്നു അത്യാഹിതം. ജോലികഴിഞ്ഞ് സാധാരണ ബസ്സിലായിരുന്നു രാജി മടങ്ങിവരുന്നത്. എന്നാൽ പതിവില്ലാതെ ഇന്നലെ ഭാര്യയെ കൂട്ടിക്കൊണ്ടുവരുവാൻ പോയതായിരുന്നു രതീഷ്. തിരുവാങ്കുളം ഒറ്റനാങ്കൽ ചിറക്ക് സമീപമായിരുന്നു അപകടം. ടിപ്പർ ലോറിയുടെ സ്റ്റിയറിംഗ് റാഡ് പൊട്ടിയതാണ് അപകട കാരണമെന്നാണ് നിഗമനം. ചോറ്റാനിക്കര ഭാഗത്തു നിന്നു തിരുവാങ്കുളത്തേക്ക് വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലും മറ്റൊരു സ്കൂട്ടറിലും ഇടിച്ചതിനു ശേഷം കടയിലേക്കും ടിപ്പർ പാഞ്ഞു കയറുകയായിരുന്നു. ഈ സമയം വഴിയിൽ മറ്റ് വാഹനങ്ങളോ, വഴിയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഒക്ടോ.29 ന് വൈകിട്ട് നാലുമണിയോടെ അടുത്ത സമയത്താണ് അപകടം സംഭവിച്ചത്. കടയിലുള്ളവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

മക്കൾ : രാഖി, (പ്ലസ് വൺ ) രജീഷ (9 ക്ലാസ് ). കൂലിപ്പണിക്കാരനായിരുന്ന രതീഷിന്റെയും, രാജിയുടെയും തുച്ഛമായ വരുമാനത്തിൽ ആയിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.

സംസ്കാര ശുശ്രുഷ ഒക്ടോ.30 ന് ഉച്ചകഴിഞ്ഞ് 3.30 ന് മാമലയിൽ ഉള്ള സഭാ സെമിത്തേരിയിൽ നടക്കും.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon