Search

പ്രാർത്ഥനയ്ക്കായ്..


ലോക പ്രശസ്ത ക്രിസ്ത്യൻ അപ്പോളജിസ്റ്റും, സുവിശേഷകനുമായ ഡോ. രവി സഖറിയാ കുടുംബം വിശ്വാസ സമൂഹത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിച്ച് വീണ്ടും. മെയ് 8 നു ഇദ്ദേഹത്തിന്റെ മകൾ സാറയുടെ ഫെയ്സ് ബുക്ക് പോസ്റ്റിലാണു സുവിശേഷകന്റെ രോഗവിവരത്തിന്റെ പൂർണ്ണ രൂപം ഇപ്പോൾ നല്കുന്നത്. 2020-ന്റെ ആദ്യ മാസങ്ങളിൽ നട്ടെല്ലിന്റെ പേശീ-അസ്ഥി സംബന്ധ അർബുദരോഗമായ സാർക്കോമ (Sarcoma) വെളിപ്പെട്ടതിനെ തുടർന്ന് ശസ്ത്രക്രിയയും, കീമോ തെറാപ്പിയ്ക്കും വിധേയനായ ഇദ്ദേഹത്തിന്റെ രോഗം, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്ലേക്ക് വ്യാപിച്ച് ഇത് വഷളായതായി അടുത്തിടെ കിട്ടിയ മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി തന്റെ മകളുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. വൈദ്യശാസ്ത്രപരമായി തുടർ ചികിത്സയ്ക്ക് മറ്റ് സാധ്യതകൾ ഇല്ലാത്തതിനാൽ അറ്റ്ലാന്റയിലെ ഭവനത്തിലേക്ക് മടങ്ങുകയാണെന്നും കുറിപ്പിൽ പറയുന്നു.ശസ്ത്രക്രിയയ്ക്കും, ചികിത്സയ്ക്കും വിധേയനായ ഇദ്ദേഹത്തെ സമീപനാളുകളിൽ വിശ്വാസ സമൂഹം വിശ്വസ്തതയോടെ പ്രാർത്ഥനയുടെ കരങ്ങളിൽ വഹിച്ചതിനും, ഭവനത്തോടു കാട്ടിയ സ്നേഹ പ്രകടനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. 1946 മാർച്ചിൽ ചെന്നെയിൽ ജനിച്ച ഈ അനുഗ്രഹീത പ്രഭാഷകൻ ഈ 73-​‍ാം വയസ്സിലും സത്യ സുവിശേഷത്തിന്റെ വാഹിയായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുവരികയായിരുന്നു. വാർത്ത: പവർവിഷൻ ന്യൂസ് ഡസ്ക്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon