Search

പാസ്റ്റർ എം. സി. ചാക്കോ നിത്യതയിൽ.



ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ യു. എ. ഇ. റീജിയൻ സ്ഥാപക അദ്ധ്യക്ഷനും, ഐ. പി. സി. അബുദാബി സഭയുടെ ചിരകാല ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ എം. സി. ചാക്കോ (77) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഡിസംബർ 14 നു രാവിലെ ഉണ്ടായ മസ്തിഷ്ക്കാഘാതത്തെ തുടർന്ന് തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യു. എ. ഇ. യിലെ നിയമപാലക വിഭാഗത്തിൽ ഔദ്യോഗികജീവിതം നയിച്ചിരുന്ന ഇദ്ദേഹം ഇപ്പോൾ തിരുവല്ല നെല്ലാട് ഉള്ള സ്വഭവനത്തിൽ വിശ്രമജീവിതം ചെയ്തുവരികയായിരുന്നു. ഭൗതീകശവസംസ്കാരം വള്ളംകുളം താബോർ സഭയുടെ നേതൃത്വത്തിൽ ഡിസംബർ 29 ശനിയാഴ്ച നടക്കും.

ഭാര്യ: സൂസി ചാക്കോ. മക്കൾ: പ്രെറ്റി, പ്രിൻസി, പാസ്റ്റർ എബി ചാക്കോ ( അക്കാഡമിക് ഡീൻ, ഇൻഡ്യാ ബൈബിൾ കോളേജ്, കുമ്പനാട്), പ്രിയ, ബോബി.

ദൈവവേലയോടുള്ള ബന്ധത്തിലും, ഭൗതിക ജോലിയോടുള്ള ബന്ധത്തിലും വളരെ വിശ്വസ്തനായി തന്റെ സേവനം ചെയ്ത് നിത്യതയിൽ പ്രവേശിച്ച ദൈവദാസന്റെ വിയോഗത്തിൽ ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കും, പ്രിയപ്പെട്ടവർക്കും പവർവിഷൻ ന്യൂസിന്റെ ക്രിസ്തീയ പ്രത്യാശയും, അനുശോചനവും നേരുന്നു.

വാർത്ത: പവർവിഷൻ ന്യൂസ്.