Search

പാസ്റ്റർ കെ. ഇ. തോമസ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.



കോട്ടയം: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ കോട്ടയം സൗത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ. ഇ. തോമസ് ( തങ്കച്ചായൻ - 75) ജൂൺ 2 ഞായറാഴ്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. അരീപറമ്പ് കാവുങ്കൽ മറ്റത്തിൽ കുടുംബാംഗമാണു. പെന്തക്കോസ്ത് സമൂഹത്തിനു അഭിമാനകരവും, മാതൃകാ പരവുമായ ദൈവവേലചെയ്ത് വന്നിരുന്ന ജീവിതത്തിനു ഉടമയായിരുന്നു. സുവിശേഷത്തിനും, ദൈവപ്രവർത്തനത്തിനും ത്യാഗമനോഭാവത്തോടെയും, തന്നാലാവോളം വിശ്വസ്തതയോടും പ്രവർത്തിച്ചിരുന്ന പ്രിയ പിതാവ് വളരെ പ്രത്യാശയോടെയാണു ജീവിച്ചിരുന്നത്. അറിഞ്ഞ വിശ്വാസ സത്യത്തിനുവേണ്ടി അന്ത്യത്തോളം വിശുദ്ധിയോടെ നിലകൊണ്ട ദൈവദാസൻ സ്വന്തമായി പേരും, പെരുമയും, വസ്തുക്കളും നേടുന്നതിനു തുനിഞ്ഞില്ല.

ഭൗതീകശരീരം ജൂൺ 6 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഐ. പി. സി. കോട്ടയം സെമിനാരിയിൽ പൊതുദർശനത്തിനുവെയ്ക്കുകയും, അതോടൊപ്പം സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2:30 നു ചിലമ്പ്രകുന്ന് സെമിത്തേരിയിൽ ഭൗതീകസംസ്കാരം നടക്കും.

കോട്ടയം മണർകാട് വാണിയപുരയ്ക്കൽ കുഞ്ഞുമോൾ തോമസ് ആണു സഹധർമ്മിണി. ഇദ്ദേഹത്തിനു വിവാഹസ്ഥരായ രണ്ടു മക്കളുണ്ട്.

ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്കും, പ്രിയപ്പെട്ടവർക്കും പവർവിഷൻ ന്യൂസിന്റെ ക്രിസ്തീയ പ്രത്യാശ നേരുന്നു

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon