Search

പാസ്റ്റർ കെ. ഐ. കോരുത് നിത്യതയിൽ.


സംസ്കാരം ഏപ്രിൽ 27 നു ഡാളസിൽ.

ഡാളസ്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ ദീർഘകാല ശുശ്രൂഷകൻ, റാന്നി ഈട്ടിച്ചുവട് കിടങ്ങിനാത്ത് ഭവനത്തിൽ പാസ്റ്റർ കെ. ഐ. കോരുത് (87) ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നിത്യതയിൽ പ്രവേശിച്ചു. വാർദ്ധക്യ സഹജമായ ക്ഷീണത്താൽ വിശ്രമത്തിലായിരുന്ന ഇദ്ദേഹം ഡാളസിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ധ്യാപനവൃത്തിയിൽ ഔദ്യോഗിക ജീവിതം നയിച്ചിരുന്ന ഇദ്ദേഹം ഉപരിപഠനാർത്ഥം 1967 -ൽ അമേരിക്കയിലെത്തി. 1973-ൽ മടങ്ങി കേരളത്തിലെത്തി റാന്നിയിൽ സൗത്ത് ഇൻഡ്യൻ ബൈബിൾ കോളേജ് സ്ഥാപിച്ചു. ഏകദേശം 35 വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ തിരിച്ചെത്തിയ ഇദ്ദേഹം നോർത്ത് ഡാളസ് ചർച്ച് ഓഫ് ഗോഡ് സഭാംഗവും, സഭയുടെ രക്ഷാധികാരിയായും സേവനം ചെയ്ത് വന്നിരുന്നു. റാന്നി കർമ്മേൽ ഭവനത്തിൽ സാറാമ്മയാണു സഹധർമ്മിണി.

മക്കൾ: മോളി ഐപ്പ്, ജോസ് കോരുത്, ടോം കോരുത്, ജെയിംസ് കോരുത്.

മരുമക്കൾ: പാസ്റ്റർ ബാബു ഐപ്പ്, ബെൽസി കോരുത്, ഡെയ്സി കോരുത്, ജിജി കോരുത്. പരേതനു 10 കൊച്ചുമക്കളും, രണ്ട് കൊച്ചു കൊച്ചുമക്കളും ഉണ്ട്.

ഭൗതീകശരീരം ഏപ്രിൽ 25 ശനിയാഴ്ച 2 മുതൽ 5 വരെ റിച്ചാർട്സണിലുള്ള നോർത്ത് ഡാളസ് ചർച്ച് ഓഫ് ഗോഡ് മന്ദിരത്തിൽ (1310 Lorrie Dr, Richardson, Texas, 75080) പൊതുദർശനത്തിനുവെയ്ക്കുകയും, ഒപ്പം അനുസ്മരണ സമ്മേളനവും നടക്കും. സംസ്കാര ശുശ്രൂഷ ഏപ്രിൽ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് 2-3 വരെ ഫ്യൂണറൽ ഹോമിൽ (Turrentine-Jackson-Morrow Funeral Home, 2525 Central Expressway North, Allen, Texas 75013) വെച്ച് നടക്കുന്നതാണു. പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം ഇരു ശുശ്രൂഷകളിലും സന്ദർശകർക്ക് നിയന്ത്രണം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: Rev. Babu Iype 214-763-6693 Jose Koruthu 469-579-9941.

വാർത്ത: പവർവിഷൻ ന്യൂസ് ഡസ്ക്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon