
പാസ്റ്റർ കുര്യൻ ജോർജ് (ന്യൂയോർക്ക്) നിത്യതയിൽ ചേർക്കപ്പെട്ടു.

ന്യൂയോർക്ക് : ചർച്ച് ഗോഡ് ന്യൂയോർക്ക് ഡിസ്ട്രിക്ട് ഓവർസിയറും എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനുമായ പാസ്റ്റർ കുര്യൻ ജോർജ് നവംബർ 15 പുലർച്ചെ (ഇൻഡ്യൻ സമയം) മംഗലാപുരത്തു വെച്ച് ഉണ്ടായ കാർ അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്നവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി അറിയുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് .