Search

പാസ്റ്റർ ജോൺ തോമസ് (രാജു കൊടുന്തറ) നിത്യതയിൽ ചേർക്കപ്പെട്ടു.



സൗത്ത് ഫ്ലോറിഡ: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ സൗത്ത് ഫ്ലോറിഡ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ തോമസ് (രാജു കൊടുന്തറ -75) സെപ്റ്റംബർ 21 നു നിത്യതയിൽ ചേർക്കപ്പെട്ടു. ന്യൂമോണിയ ബാധിതനായി ചില ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 14-​‍ാം മത് ഐ. പി. സി. ഫാമിലി കോൺഫ്രൻസ് നാഷണൽ കൺവീനർ ആയിരുന്നു.

ഭൗതീക ശരീരം സെപ്റ്റംബർ 24 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ കൂപ്പർ സിറ്റി ചർച്ച് ഓഫ് ഗോഡ് (Cooper City Church of God, 9191 Stirling Road, Cooper City, FL 33328) മന്ദിരത്തിൽ പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 25 ശനിയാഴ്ച രാവിലെ 9 നു അതേ ആരാധനാലയത്തിൽ ആരംഭിച്ച് തുടർന്ന് ഫോറസ്റ്റ്ലാൺ ഫ്യൂണറൽ ഹോമിൽ (Forest Lawn Funeral Home, 2401 Davie Road, Fort Lauderdale, FL 33317) ഭൗതീക ശരീരം സംസ്കരിക്കും. ഇരു ദിവസങ്ങളിലേയും ശുശ്രൂഷകൾ www.starvision.live എന്ന സൈറ്റിൽ ദർശിക്കാവുന്നതാണു