
പാസ്റ്റർ ജോൺ തോമസ് (രാജു) നിത്യതയിൽ.

ഡാളസ്: ഹ്യൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് സൗത്ത് വെസ്റ്റ് സഭാ സ്ഥാപകനും, ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ ജോൺ തോമസ് (61) നിത്യതയിൽ പ്രവേശിച്ചു. ഡിസംബർ 22 രാത്രി ഒക്കലഹോമയിൽ മകളുടെ ഭവനത്തിൽ വിശ്രമിക്കവെയാണു മരണം. എണ്ണിക്കാട് പരേതനായ പാസ്റ്റർ എ. ടി. തോമസിന്റെ മകനാണു പരേതൻ. കേരളത്തിൽ ആയിരുന്നപ്പോൾ ഐ. സി. പി.ഫ് പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന ഇദ്ദേഹം, സംഘടനയുടെ ആദ്യ ട്രഷറർ സ്ഥാനം വഹിച്ചിരുന്നു. ഭൗതിക സംസ്കാരം പിന്നീട്. ഭാര്യ : മേഴ്സി. പാസ്റ്റർ ടി. തോമസ് ഡാളസ്, ഏബ്രഹാം തോമസ്, വർഗ്ഗീസ് തോമസ്, കുഞ്ഞുമോൾ എന്നിവരാണു സഹോദരങ്ങൾ. Comment Share