Search

പാസ്റ്റർ ടി. ടി. തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു


.

ഐ. പി. സി. ബഹ്റൈൻ സഭയുടെ സീനിയർ പാസ്റ്ററും, ന്യൂ ഇൻഡ്യൻ സ്കൂളിന്റെ സ്ഥാപകനും ആയിരുന്ന പാസ്റ്റർ ടി. ടി. തോമസ് ( തങ്കച്ചായൻ) നിത്യതയിൽ ചേർക്കപ്പെട്ടു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ബഹ്റൈനിലെ കിംഗ് ഹമദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ചില ദിവസങ്ങളിലായി ചികിത്സയിലിരിക്കവെയാണു അന്ത്യം സംഭവിച്ചത്. അറേബ്യൻ ഗൾഫിലെ ആദ്യ പെന്തക്കോസ്ത് ദൈവസഭയായ ഐ. പി. സി. ബഹ്റൈൻ സഭയുടെ ആരംഭകാല പ്രവർത്തകരിൽ ഒരാളായിരുന്നു പരേതൻ. മനുഷ്യസ്നേഹിയും, ആത്മീക വീക്ഷണവുമുള്ള പ്രിയ കർതൃദാസന്റെ ദേഹവിയോഗം പെന്തക്കോസ്ത് സഭകൾക്കും, സമൂഹത്തിനും ഒരു നഷ്ടമാണു. ഭൗതികശവസംസ്കാര ശുശ്രൂഷ പിന്നീട് കേരളത്തിൽ നടക്കും.

ദൈവദാസന്റെ വേർപാടിൽ ദു:ഖത്തിലായിരിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും പവർവിഷൻ ടി.വി. പ്രവർത്തകരുടെ ക്രിസ്തീയ പ്രത്യാശയും, അനുശോചനവും നേരുന്നു.