Search

പാസ്റ്റർ പി. ഫിലിപ്പ് (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു


ഐ. പി. സി. ഈസ്റ്റേൺ റീജിയണിന്റെ മുൻ പ്രസിഡന്റും, വടക്കേ അമേരിക്കയിലെ പെന്തക്കോസ്ത് സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളുമായിരുന്ന പാസ്റ്റർ പി. ഫിലിപ്പ് (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വാസ്ഥ്യം നിമിത്തം വിശ്രമജീവിതം നയിച്ചുവരവെ അറ്റ്ലാന്റയിൽ മകന്റെ വസതിയിൽ വെച്ച് മാർച്ച് 8-​‍ാം തീയതി വൈകിട്ട് 8 മണിയോടെയായിരുന്നു അന്ത്യം.

ഏകദേശം 49 വർഷങ്ങളോളം അമേരിക്കൻ ഐക്യനാടുകളിൽ കുടിയേറിപാർത്ത് ദൈവവേലയിൽ വ്യാപൃതനായിരുന്ന ദൈവദാസൻ ഐ.പി.സി. ന്യൂജേഴ്സി ചർച്ചിന്റെ ശുശ്രൂഷകനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. പത്തനാപുരം പിറവമണ്ണിൽ പരേതരായ എം.സി. ഫിലിപ്പ്-മറിയാമ്മ ദമ്പതികളുടെ മകനാണു. ഭാര്യ: പൊന്നമ്മ ഫിലിപ്പ് മക്കൾ: ബെഞ്ചമിൻ ഫിലിപ്പ് ( അറ്റ്ലാന്റ), വില്യം ഫിലിപ്പ് ( ന്യൂയോർക്ക്), മേരി ജോർജ്ജ് ( ന്യൂ ജേഴ്സി).

ഭൗതീകസംസ്കാര ശുശ്രൂഷ പിന്നീട് ന്യൂജേഴ്സിയിൽ വെ