Search

പാസ്റ്റർ മാത്യു ചെറിയാൻ (ബറോഡ) നിത്യതയിൽ .


ബറോഡയിലെ ആദ്യകാല പെന്തക്കോസ്ത് പ്രവർത്തകനും, സഭാ ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ മാത്യു ചെറിയാൻ (അൽഫയിലെ അപ്പച്ചൻ - 82) നിത്യതയിൽ ചേർക്കപ്പെട്ടു. ഒക്ടോബർ 15 നു വൈകിട്ട് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

കൊട്ടാരക്കര പനവേലിൽ കച്ചിട്ടുംവിളയിൽ മാത്യു- റേച്ചൽ ദമ്പതികളുടെ മകനായ ഇദ്ദേഹം 1965-ൽ ആണു ബറോഡയിലെ ആദ്യ പെന്തക്കോസ്ത് കൂട്ടായ്മയായ ആൽഫ ബൈബിൾ ചർച്ചിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രാരംഭത്തിൽ ബാജുവായിൽ ആരംഭിച്ച ഈ സഭ തുടർന്ന് പ്രവർത്തനങ്ങൾ ബറോഡയുടെ വിവിധ ഭാഗങ്ങളിലേക്കും, ഗുജറാത്തിലേക്കും, മറ്റ് ഇൻഡ്യൻ സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു. ഇപ്പോൾ മുന്നൂറിലധികം പ്രവർത്തനങ്ങൾ ആൽഫ ബൈബിൽ ചർച്ചിന്റെ മേൽനോട്ടത്തിൽ ഉണ്ട്. അറുപതിൽ പരം വർഷങ്ങൾ സുവിശേഷ വ്യാപ്തിക്കായി പ്രവർത്തിച്ചിരുന്ന ജീവിതത്തിന്റെ ഉടമയായിരുന്നു പരേതൻ.

സഹധർമ്മിണി: ഗ്രേസി ദമ്പതികളുടെ ഏഴുമക്കളിൽ ഒരാൾ ചെറുപ്പത്തിൽ തന്നെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മറ്റ് മക്കൾ: ബെന്നി, ഫിന്നി, ഡെന്നീസ്, ഡേവിസ്, ജിമ്മി, ലൗലി. പരേതനു 21 കൊച്ചുമക്കൾ ഉണ്ട്.

വാർത്ത: പവർ വിഷൻ ന്യൂസ് ഡസ്ക് .

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon