Search

പാസ്റ്റർ റോയിച്ചൻ കാവുങ്കൽ നിത്യതയിൽ



ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ തേക്കടി സെന്റർ ലബ്ബക്കട ഗിൽഗാൽ സഭാശുശ്രൂഷകനും, കുമളി അമരാവതി കാവുങ്കൽ വീട്ടിൽ പരേതനായ മത്തായി ജോണിന്റെ മകനുമായിരുന്ന പാസ്റ്റർ റോയിച്ചൻ (45) ജൂൺ ഒന്നിനു കർത്രൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയവാൽവിൽ ഉണ്ടായ നാലു ബ്ലോക്കുകൾ നിമിത്തം മെയ് 28 നു ബൈപാസ് സർജറിക്ക് വിധേയനായ ഇദ്ദേഹം ശസ്ത്രക്രിയയോടുകൂടി വൃക്കകളുടെ പ്രവർത്തനം നിലച്ചതിനാൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദ്ദം കുറവായിരുന്നതിനാൽ വെന്റിലേറ്ററിൽ ആയിരുന്നു. കൊട്ടാരക്കര കേരള ക്രിസ്ത്യൻ ബൈബിൾ കോളേജിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദവും, കുമ്പനാട് ഐ. ബി. സി. യിൽ തുടർപഠനവും നടത്തിയ ദൈവദാസൻ കഴിഞ്ഞ 25 വർഷമായി കേരളത്തിലെ എട്ടോളം സഭകളിൽ ദൈവവേലയോടുള്ള ബന്ധത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. വേദാദ്ധ്യാപകനും, പരസ്യയോഗ പ്രസംഗത്തിൽ ഏറെ താല്പര്യമുള്ളവനുമായിരുന്ന ദൈവദാസൻ തേക്കടി സെന്റർ ജോയിന്റ് സെക്രട്ടറിയായി ഔദ്യോഗിക പദവിയും വഹിച്ചിരുന്നു. ഭൗതീകസംസ്കാരം ജൂൺ 2 -നു 3 മണിയ്ക്ക് തേക്കടി സെന്ററിന്റെ ആറാം മൈലിൽ ഉള്ള സെമിത്തേരിയിൽ നടക്കുന്നതാണു.

ഭാര്യ: ജെസ്സി മക്കൾ - അലക്സ്, ആഷേർ.

ദു:ഖത്തിലായ കുടുംബാംഗങ്ങൾക്ക് ക്രിസ്തീയ പ്രത്യാശ.