Search

പാസ്റ്റർ വൈ. ഇ. ശാമുവേൽ നിത്യതയിൽ.



കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഒറീസ്സ റീജിയൻ പ്രസിഡന്റ് ആയിരുന്ന പാസ്റ്റർ വൈ. ഇ. ശാമുവേൽ(80) ജനുവരി 13 നു നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 50-ൽ പരം വർഷങ്ങളായി ഒറീസ്സായിൽ സഭാ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന ദൈവദാസൻ , സംസ്ഥാനത്തെ ആദ്യകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായിരുന്നു. ദൈവനിയോഗ പ്രകാരം തദ്ദേശിയരുടെ ഇടയിൽ പ്രവർത്തനം ആരംഭിക്കുകയും, ഒറീസ്സാ സംസ്ഥാനത്തിലെ സഭാ വളർച്ചയ്ക്കും, സുവിശേഷ വ്യാപനത്തിനും അത്യദ്ധ്വാനം ചെയ്യുകയും ചെയ്തു. തിരുവനന്തപുരം വലിയവിള വീട്ടിൽ കുടുംബാംഗമാണ് പരേതൻ . ഭൗതിക സംസ്കാര ശുശ്രൂഷകൾ പിന്നീട്. ഭാര്യ : കുമ്പനാട് കരിയിലമുക്ക് ചെള്ളേത്ത് പരേതയായ ലില്ലിക്കുട്ടി ശാമുവേൽ. മക്കൾ: പാസ്റ്റർ തോമസ് സാമുവേൽ (മോൻസി) - റൂഹമ്മ (ഒറീസ്സാ) ഗ്രേസ് (മേഴ്സി) - ഷിബു മാത്യു (ന്യൂയോർക്ക്) സൂസൻ (മോളി) - ബിനു (ബാംഗ്ളൂർ) ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക.