Search

പാസ്റ്റർ സി. സി. ഏബ്രഹാം ഐ. പി. സി. കേരളാ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു.



കുമ്പനാട്: ഐ. പി. സി. കേരളാ സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡന്റായി പാസ്റ്റർ സി. സി. ഏബ്രഹാം ചുമതല ഏറ്റെടുത്തു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ രാജു പ​‍ൂവക്കാലയ്ക്ക് ചില പ്രത്യേക കാരണങ്ങളാൽ താൽകാലികമായി ചുമതല ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണു ചുമതല ഏറ്റെടുക്കുന്നത്. സഭയുടെ പുത്രികാ സംഘടനയിലൂടെ സംസ്ഥാന ഭരണരംഗത്ത് എത്തിയ പാസ്റ്റർ സി. സി. ഏബ്രഹാം കഴിഞ്ഞ 23 വർഷങ്ങളായി സ്റ്റേറ്റ്/ജനറൽ കൗൺസിലുകളിൽ അംഗമാണു. കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിൽ നിന്നും തിരുവചന പഠനം കഴിഞ്ഞു പാലക്കാട് നിന്നു ആരംഭിച്ച ദൈവവേല കേരളത്തിന്റെ വിവിധ ലോക്കൽ സഭകളിൽ വിശ്വസ്തതയോടെ ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയിൽ ജോയിന്റ് സെക്രട്ടറിയായി സേവനം ചെയ്തിരുന്നു. പ്രാദേശിക, സെന്റർ, സോണൽ തലങ്ങളിലെ വിവിധ ഭരണസമിതികളിലെ സുദീർഘ വർഷങ്ങളിലെ സേവന പരിചയം ഇദ്ദേഹത്തിനു മുതൽകൂട്ടാണു. 2004 മുതൽ വടശ്ശേരിക്കര സെന്റർ ശുശ്രൂഷകനായും പ്രവർത്തിച്ചുവരുന്നു.