Search

ബാങ്ക് കവർച്ചാ സംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരണപ്പെട്ടു.


നാസിക്: ഐ. പി. സി. മാവേലിക്കര അറുനൂറ്റിമംഗലം സഭാംഗം മുറിവായ്ക്കര ബ്ലസ് ഭവനത്തിൽ സജു സാമുവേൽ (29) മരണപ്പെട്ടു. നാസിക്കിൽ ജൂൺ 14 നു രാവിലെ 11 മണിയോടെ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ അക്രമി സംഘത്തിന്റെ വെടിയേറ്റ് ആണു മരണം സംഭവിച്ചത്. മുംബൈയിൽ ഫിനാൻഷ്യൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്തിരുന്ന സജു, നാസിക് ശാഖയിൽ ഓഡിറ്റിംഗിനു പോയിരിക്കുകായിരുന്നു. സ്ഥാപനത്തിൽ ഓഡിറ്റിംഗ് നടക്കുന്നതിനിടെ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ ജീവനക്കാരുടെ മൊബൈൽ ഫോണും മറ്റും പിടിച്ചുവാങ്ങിയിരുന്നു. ഇതിനെ എതിർക്കാൻ ശ്രമിച്ചതാണു അത്യാഹിതത്തിനു കാരണമെന്നാണു പ്രാഥമിക വിവരങ്ങൾ. കവർച്ച സംഘത്തിന്റെ വെടിവെയ്പിൽ മറ്റൊരു മലയാളിക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മാവേലിക്കര അറുനൂറ്റിമംഗലം പരേതനായ സാമുവേൽ വർഗ്ഗീസിന്റേയും, പൊന്നമ്മ സാമുവേലിന്റേയും മകനാണു മരണപ്പെട്ട സജു. വിവാഹിതനായ ഇദ്ദേഹത്തിനു ഒരു മകനുണ്ട്. ഭാര്യ: ജെയ്സി സജു

ഭൗതീകശരീരം ആദ്യം മുംബൈയിൽ എത്തിച്ചശേഷം തുടർന്ന് കേരളത്തിൽ കൊണ്ടുവന്നു സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു.