
മനോജ് ഏബ്രഹാം ഐ. പി.എസ്. പോലീസ് ആസ്ഥാനത്ത് എ. ഡി. ജി. പി. ആയി നിയമനം

തിരുവനന്തപുരം: ആംഡ് പോലീസ് ബറ്റാലിയൻ എ. ഡി.ജി. പി., മനോജ് എബ്രഹാമിനെ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യായി നിയമിച്ചു കൊണ്ടുള്ള നിയമന ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. ഇതോടെ സംസ്ഥാന പോലീസ് മേധാവി ശ്രീ. ലോക്നാഥ് ബെഹ്രയ്ക്ക് താഴെ ഇദ്ദേഹം സംസ്ഥാനത്തിന്റെ മുഴുവൻ ക്രമസമാധാന ചുമതലയുള്ള എ. ഡി. ജി. പി. ആയി. 1994-ൽ ഐ. പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥനാണു മനോജ് ഏബ്രഹാം.
തിരുവനന്തപുരം റേഞ്ച് ഐ.ജി. ആയിരുന്ന മനോജ് ഏബ്രഹാമിനു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( എ. ഡി. ജി. പി.) പദവി ജനുവരിയിൽ മന്ത്രിസഭായോഗത്തിന്റെ തീരുമാനം അനുസരിച്ച് നൽകിയിരുന്നു.
നിലവിൽ ട്രാഫിക് വിഭാഗത്തിന്റെ ചുമതലയും, കേരലാ പോലീസിന്റെ ചുമതലയിലുള്ള സൈബർഡോമിന്റെ മേൽനോട്ട ചുമതലയും, മനോജ് ഏബ്രഹാമാണു നിർവ്വഹിക്കുന്നത്. കേരളാ പോലീസിനെ സൈബർ ലോകത്ത് ശ്രദ്ധേയമായ രീതിയിൽ എത്തിക്കുവാൻ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെ സൈബർ കുറ്റകൃത്യങ്ങൾ കണ്ടുപിടിച്ചതിനും, സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഭാഗമായി വിവിധ അവാർഡുകൾക്കും, പ്രശംസയ്ക്കും മികച്ച പ്രതിച്ഛായയും, കർക്കശനിലപാടുകാരനുമായ മനോജ് ഏബ്രഹാം പാത്രീഭൂതനായി.
ഐ. പി. എസ്. അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം. എസ്.പി. ആയിരിക്കെ കണ്ണുരിലെ രാഷ്ട്രീയ കലാപം അടിച്ചമർത്തിയതിലൂടെയാണു ഇദ്ദേഹം ശ്രദ്ധേയനായത്. മുഖം നോക്കാതെ കർക്കശ നടപടി സ്വീകരിക്കുന്നതിലും മികവ് കാട്ടിയ മനോജ്ജ് ഏബ്രഹാം നിരവധി സുപ്രധാന കേസുകളും തെളിയിച്ചിട്ടുണ്ട്.
2009 -ൽ സിറ്റി പോലീസ് മേധാവി ആയിരുന കാലത്തിൽ അമേരിക്കയുടെ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ്സ് ഓഫ് പോലീസിന്റെ ഇന്റർ നാഷണൽ കമ്മ്യൂണിറ്റി പോലീസിംഗ് അവാർഡ് കൊച്ചി പോലീസ് നേടിയിരുന്നു. കൊച്ചി സിറ്റിയിലെ കുറ്റകൃത്യങ്ങളുടെ നിയന്ത്രണത്തിനും, മികച്ച ക്രമസമാധന നില പരിപാലനത്തിനുമായി 2011-ൽ മാൻ ഓഫ് ദി ഡെക്കേഡ് അവാർഡും, വിശിഷ്ട സേവനത്തിനു രാഷ്ട്രപതിയുടെ പോലീസ് മെഡലും കരസ്ഥമാക്കി.
തികഞ്ഞ ദൈവഭക്തനും, മനുഷ്യസ്നേഹിയുമായ ഇദ്ദേഹത്തിന്റെ മികവിനുള്ള ഈ അംഗീകാരത്തിനു അഭിനന്ദനങ്ങൾ.
വാർത്ത: നിബു വെള്ളവന്താനം