Search

മലയാളി യുവതി ഒക്കലഹോമയിൽ മുങ്ങി മരിച്ചു.



ഡാളസ്: സുഹൃത്തുക്കളുമൊത്ത് വിനോദ നീന്തലിനായി പോയ മലയാളി യുവതി ജസ് ലിൻ ജോർജ്ജ് (27) മുങ്ങി മരിച്ചു. ഡാളസിനും - ഒക്കലഹോമയ്ക്കും മദ്ധ്യേയുള്ള ഡേവിസ് സിറ്റിയിലെ ടർണർ ഫാൾസിൽ (Turner Falls) സുഹൃത്തുക്കളായ മറ്റ് മൂന്നു പേരുമൊത്ത് നീന്തുമ്പോൾ ആണു അത്യാഹിതം സംഭവിച്ചത്. പോലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് വെള്ളത്തിൽ നീന്തുന്നതിനിടെ കാലു തെറ്റി മുങ്ങിയ നാലുപേരിൽ മൂന്നു പേരെയും രക്ഷാപ്രവർത്തകർ സുരക്ഷിതരായി കരയിലെത്തിച്ചു. എന്നാൽ ജസ് ലിനെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി.നല്ല അടിയൊഴുക്ക് ഉള്ള ഭാഗമായിരുന്നതിനാലാണു രക്ഷാപ്രവർത്തനം തടസ്സമായതെന്നു അധികൃതർ അറിയിച്ചു. ജന്മദിനം ആഘോഷിക്കുന്ന തിനായിട്ടാണു ഒക്കലഹോമയിൽ നാൽവർ സംഘം എത്തിയത്. ഡാളസ് സെന്റ് തോമസ് കത്തോലിക്ക ഇടവകാംഗങ്ങളും, പത്തനംതിട്ട മൈലപ്ര ചീങ്കൽത്തടം ചേറാടി ഇളംപുരയിടത്തിൽ ജോസ് തോമസ്- ലീലാമ്മ ദമ്പതികളുടെ മകളാണു മരണപ്പെട്ട ജസ് ലിൻ. ജെറിൻ ജോസ് ഏക സഹോദരൻ. ഭർത്താവ് ജോർജ്ജ് ഫിലിപ്പ്. ഇവരുടെ വിവാഹം നടന്നിട്ട് അധികനാളുകൾ ആയിരുന്നില്ല.

സംസ്കാരം പിന്നീട്.

വാർത്ത: പവർവിഷൻ യു.എസ്./സാം മാത്യു ഡാളസ്.