Search

മഹിമ ജോൺ നിത്യതയിൽ



കൊട്ടാരക്കര: ഐ. പി. സി. ഓടനാവട്ടം സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. എസ്. ജോണിന്റെ മകൾ മഹിമ ജോൺ (20) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ആഗസ്റ്റ് 12 നു വൈകിട്ട് 6:30 നു ആയിരുന്നു അന്ത്യം. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചി രുന്നുവെങ്കിലും, നിത്യതയിൽ ചേർക്കപ്പെടു കയായിരുന്നു. നാലു വർഷങ്ങൾക്ക് മുൻപ് അർബുദ രോഗത്തെ മനോധൈര്യത്തോടും, പ്രാർത്ഥനയോടും അതിജീവിച്ച് പൂർണ്ണ സൗഖ്യം പ്രാപിക്കുകയും, ആരോഗ്യവതിയായി സഭയുടേയും, പി. വൈ. പി. എ. പ്രവർത്തനങ്ങളിലൂടെയും സജീവയായിരുന്നു. ഡിഗ്രി വിദ്യാർത്ഥി ആയിരുന്ന മഹിമ, തന്റെ അനുഭവങ്ങളിലൂടേ പകർന്നു കിട്ടിയ ആത്മ ധൈര്യം മറ്റുള്ളവരിലേക്ക് പകരുന്ന കുറിപ്പുകളും മറ്റും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ആശിഷ് ജോൺ ഏക സഹോദരനാണു. സംസ്കാരം പിന്നീട്.

മാതാവ്: കവിത ജോൺ.


ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ക്രിസ്തീയ പ്രത്യാശ!

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon