Search

മേരിക്കുട്ടി തോമസ് നിത്യതയിൽ.



ഐ. പി. സി. നോർത്തേൺ റീജിയൻ സ്ഥാപക പ്രസിഡന്റും, ഉത്തരേന്ത്യയുടെ അപ്പോസ്തലനും ആയിരുന്ന പരേതനായ പാസ്റ്റർ കെ. ടി. തോമസിന്റെ സഹധർമ്മിണി മേരിക്കുട്ടി തോമസ് (ഗ്രീൻ പാർക്കിലെ അമ്മച്ചി- 84) ആഗസ്റ്റ് 25 നു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പുനലൂർ ആരംപുന്ന വലിയവിളയിൽ കുടുംബാംഗമായിരുന്നു. വാർദ്ധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ നിമിത്തം ഗ്രീൻപാർക്കിലെ സ്വവസതിയിൽ വിശ്രമജീവിതം ചെയ്തു വരികയായിരുന്നു. സുവിശേഷവ്യാപ്തി ക്കായി കർതൃദാസൻ കെ. ടി.തോമസിനോടൊപ്പം, പ്രാർത്ഥനയിലും, പ്രവർത്തനത്തിലും ഉത്തമ പങ്കാളിയായിരുന്നു. സംസ്കാരം പിന്നീട്.

മക്കൾ: സ്റ്റാൻലി തോമസ്, പരേതനായ ബഞ്ചമിൻ തോമസ്, സൂസൻ സാമുവേൽ, പാസ്റ്റർ സാമുവേൽ തോമസ്, പെർസിസ് ജോൺ.

മരുമക്കൾ: മാരി തോമസ്, പാസ്റ്റർ സാമുവേൽ ജോൺ, അനിത സാമുവേൽ, എ. പി. ജോൺ. 11 കൊച്ചുമക്കളുണ്ട്.

പ്രിയ മാതാവിന്റെ ദേഹവിയോഗത്തിൽ ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്കും, പ്രിയപ്പെട്ടവർക്കും ക്രിസ്തീയ പ്രത്യാശ നേരുന്നു.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon