Search

യേശുക്രിസ്തുവിനെ ഉയർത്തുന്ന പ്രാസംഗികർ ദൈവരാജ്യത്തിന്റെ വക്താക്കൾ: റവ. ഡോ. സാബു വർഗീസ്.




നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)

ഒർലാന്റോ : യേശുക്രിസ്തുവിനെ ഉയർത്തുന്ന പ്രസംഗങ്ങളിലൂടെയാവണം ജനത്തെ മാനസാന്തരത്തിലേക്ക് നയിക്കേണ്ടതെന്ന് റവ. ഡോ. സാബു വർഗീസ് പ്രസ്താവിച്ചു. ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെടുന്ന പതിനേഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ രണ്ടാം ദിന രാത്രി പൊതുയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

പരിശുദ്ധാത്മ ശക്തി അവർണ്ണനീയമാണ്. മടങ്ങി വരുന്നവനെ മാറോട് ചേർക്കുന്ന യേശുവാണ് നമ്മുടെ ദൈവം. അന്യഭാഷയിലുള്ള ആരാധനയിലേക്ക് വിശ്വാസ സമൂഹം മടങ്ങിവരണമെന്നും പാസ്റ്റർ സാബു വർഗീസ് ഉദ്ബോധിപ്പിച്ചു.

അന്യഭാഷയോടുകൂടിയുള്ള ആരാധനയിൽ നിന്നും വ്യതിചലിക്കാതെ ആത്മശക്തി പ്രാപിച്ചവരായി ദൈവജനം തീരുമാറാകണമെന്നും പരിശുദ്ധാത്മാവ് സഭയെ നിയന്ത്രിക്കുന്ന കാലഘട്ടത്തിലേക്ക് ദൈവസഭ മടങ്ങിവരണമെന്നും പാസ്റ്റർ ബാബു ചെറിയാൻ പ്രസ്താവിച്ചു. യോഗത്തിൽ പാസ്റ്റർ ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ചു.

"ഇത് മടങ്ങി വരവിന്റെയും പുതുക്കത്തിന്റെറെയും സമയം" എന്ന കോൺഫ്രൻസ് ചിന്താവിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു മുഖ്യ പ്രഭാഷകർ.

തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ സാജൻ ജോയി ബാംഗ്ലൂർ, റവ. ജേക്കബ് മാത്യൂ, റവ. ഷിബു തോമസ്, റവ. സാം ജോർജ്, റവ. ആരൻ ബർക്ക് തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ സൂസൻ ജോൺ ദുബായ് പ്രഭാഷണം നടത്തി.

കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് മിനിസ്ടിയും യുവജനങ്ങൾക്ക് വേണ്ടിയും, സഹോദരിമാർക്ക് വേണ്ടിയും പ്രത്യേക മീറ്റിംഗുകളും ഉണ്ടായിരിന്നു. സിസ്റ്റർ ക്രിസ്റ്റൽ ജോൺസണിന്റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം സോോദരി സമ്മേളനത്തിൽ ആരാധന നയിച്ചു.

ചിൽഡ്രൻസ് മിനിസ്ട്രിയുടെ നേത്യത്വത്തിൽ കുട്ടികൾക്കായി "ROAR " എന്ന വിബിഎസ് തീം സെഷനുകൾ നടത്തി. ജീവിതം വന്യമാണ്, ദൈവം നല്ലവനാണ്! എന്നതായ വിഷയത്തെ ആസ്പദമാക്കിയുള്ള ഓരോ സെഷനിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.

കോൺഫ്രൻസിന് ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡി നേറ്റർ), സിസ്റ്റർ ജെസ്സി മാത്യൂ (ലേഡീസ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകുന്നു.

ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ നടത്തപ്പെടുന്ന കോൺഫ്രൻസ് ജൂലൈ 28 ഞായറാഴ്ച സമാപിക്കും.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon