Search

റവ. റോജർ ഹോസ്മ നിത്യതയിൽ.



ഡാളസ്: സുപ്രസിദ്ധ സുവിശേഷകനും, ജോർജ്ജിയ നോർത്ത് സൈഡ് ഫാമിലി വർഷിപ്പ് സെന്റർ സഭയുടെ അസോസിയേറ്റ് പാസ്റ്ററും ആയിരുന്ന റവ. റോജർ ഹോസ്മ (73) നിത്യതയിൽ ചേർക്കപ്പെട്ടു.ലോകമെമ്പാടും, പ്രത്യേകിച്ച് സാമൂഹികമായും, സാമ്പത്തീകമായും പിന്നോക്കം നിൽക്കുന്ന ലോകരാഷ്ട്രങ്ങളിലെ സുവിശേഷീകരണലക്ഷ്യവുമായി 1978-ൽ താൻ രൂപം കൊടുത്ത റോജർ ഹോസ്മ വേൾഡ് ഔട്ട് റീച്ച് മിനിസ്ട്രീസിന്റെ സേവനം പ്രശംസയർഹിക്കത്തക്കതാണു. വർഷം തോറും സംഘടന നടത്തിവരുന്ന ക്രൂസേഡുകൾ കഴിഞ്ഞ 35 വർഷമായി രക്ഷകനായ യേശുവിനെ ദശലക്ഷകണക്കിനു ആളുകൾക്ക് പരിചയപ്പെടുത്തി കൊടുത്തു. അമേരിക്കയിലെ ജോർജ്ജിയയിൽ പ്രവർത്തനകേന്ദ്രമാക്കിയിരുന്നുവെങ്കിലും ദക്ഷിണ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, എന്നിവിടങ്ങളിലെ സുവിശേഷീകരണത്തിനു ഇദ്ദേഹം ടെലി ഇവാഞ്ചലിസത്തിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. ദൈവദാസന്മാർക്ക് ഫലപ്രദമായ രീതിയിൽ സുവിശേഷവാഹകരാകുവാനുള്ള പരിശീലനത്തി നുവേണ്ടി ക്രിസ്ത്യൻ ലൈഫ് ഇന്റർനാഷണൽ ബൈബിൾ കോളേജും ഇദ്ദേഹം സ്ഥാപിച്ചു. തന്റെ പ്രസംഗത്തിലും, പഠിപ്പിക്കലിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെ കുറിച്ചും, പ്രാധാന്യതയെ കുറിച്ചും ഊന്നൽ നൽകിയവയായിരുന്നു.

പവർവിഷൻ ടിവിയിലൂടെ ഇദ്ദേഹത്തിന്റെ സുവിശേഷ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon