Search

റെനി എബി ന്യൂയോർക്കിൽ നിര്യാതയായി.




ന്യൂയോർക്ക് ഗോസ്പൽ അസംബ്ലി സഭാംഗം റെനി കോശി (49) മാർച്ച് 6 നു അതിരാവിലെ 12:40 നു നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തോളം രോഗബാധിതയായി ചികിത്സയിലായിരുന്നു. ന്യൂയോർക്ക് അസംബ്ലി സീനിയർ പാസ്റ്റർ ഡോ. ജോയി പി. ഉമ്മന്റെ സഹോദരിയുടെ മകളാണു റെനി.

ഭൗതീക ശരീരം 8 ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെയും 9 ന് ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെയും ന്യൂഹൈഡ് പാർക്ക് പാർക്ക് ചാപ്പൽ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വെയ്ക്കും. ശനിയാഴ്ച സംസ്ക്കാരം നടത്തുന്നതുമാണ്.

ഭർത്താവ്: എബി കോശി (പി.വൈ.എഫ്.എ. മുൻ സെക്രട്ടറി) മക്കൾ: ജോനഥൻ, ജൂലിയ, തിമോത്തി.

ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ക്രിസ്തീയ പ്രത്യാശയും, അനുശോചനവും അറിയിക്കുന്നു.

വാർത്ത: പവർവിഷൻ ന്യൂസ് ഡസ്ക്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon