Search

ലീലാമ്മ മത്തായി നിത്യതയിൽ.




ഡാളസ്: കങ്ങഴ ചക്കാലയിൽ പരേതനായ മാത്യു - എലിയാമ്മ ദമ്പതികളുടെ മകളും, ഡാളസിൽ അനേക നാളുകളായി കർതൃ വേലയിൽ ആയിരുന്ന പാസ്റ്റർ ഏബ്രഹാം മത്തായിയുടെ സഹധർമ്മിണിയുമായ ലീലാമ്മ മത്തായി (75) ഡാളസിൽ വെച്ച് ഡിസംബർ 3ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

1972 ൽ ഭൗതീക ജോലിയോടനുബന്ധിച്ച് ന്യൂയോർക്കിൽ പ്രവാസ ജീവിതം ആരംഭിച്ച പ്രിയ മാതാവ് 1974-ൽ വിവാഹ ജീവിതത്തിൽ പ്രവേശിച്ചു. 2018-ൽ നേഴ്സിംഗ് മേഖലയിൽ 50 വർഷം പിന്നിടുവാൻ പരേതയ്ക്ക് കഴിഞ്ഞു. സുവിശേഷ തല്പര ആയതിനാൽ സഭാശുശ്രൂഷയിൽ ഭർത്താവിനൊപ്പം പങ്കാളി ആയിരുന്നു.

മക്കൾ: ലെറ്റി- ജിജു, ലത - ബോബി, ഐസക് - ജോയ്സ്. പരേതയക്ക് ഏഴു കൊച്ചു മക്കൾ ഉണ്ട്.

ഭൗതിക ശരീരം ഡിസംബർ 7 ന് വൈകിട്ട് 6 മണിക്ക് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഹെബ്രോൻ ഡാളസിൽ ( 1751 Wall Street, Garland, Texas 75041) പൊതുദർശനത്തിനു വെയ്ക്കുകയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. ശവസംസ്കാര ശുശ്രൂഷ രാവിലെ 10 മണിക്ക് Mimosa Lane ബാപ്റ്റിസ്റ്റ് ചർച്ചിൽ (1233 N. Beltline Road, Mesquite, TX) വെച്ചും നടക്കുന്നതാണ്.

ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് പവർ വിഷൻ USA ക്രിസ്തീയ പ്രത്യാശയും, അനുശോചനവും നേരുന്നു.

വാർത്ത: സാം മാത്യു, ഡാളസ്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon