Search

വിനു ജേക്കബ്ബ് നിത്യതയിൽ.


അനുഗ്രഹീത വർഷിപ്പ് ലീഡർ വിനു ജേക്കബ്ബ് (33) അമേരിക്കയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഹൃദയാഘാതമായിരുന്നു മരണകാരണം. അറിയപ്പെടുന്ന സംഗീത ഗ്രൂപ്പുകൾ ആയ ഹോളി ബീറ്റ്സ്, ബാംഗ്ലൂർ ഗാർഡൻ സിറ്റി ചർച്ച്, ഫെയ്ത്ത് ലീഡേഴ്‌സ് ചർച്ച് മ്യൂസിക് ടീം, പാസ്റ്റർ ഭക്തവത്സലൻ എന്നി വരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അലബാമ സംസ്ഥാനത്തെ The Santcuary ചർച്ചിന്റെ സംഗീത ആരാധന വിഭാഗത്തിന്റെ ചുമതല വഹിച്ചു വരികയായിരുന്നു. കേരളത്തിൽ ആലുവ സ്വദേശിയാണ്. അവിവാഹിതൻ. മാതാപിതാക്കൾ: ജേക്കബ് ഡാനിയേൽ - വത്സമ്മ ജേക്കബ്. സഹോദരി: ആൻ വത്സ ജേക്കബ്.

സംസ്കാരം പിന്നീട്.